വാണിയംകുളം: പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അക്കാദമി ബ്ലോക്ക് ഉദ്ഘാടനവും 2016 എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാന ചടങ്ങും ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.
പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍(ഓപ്പറേഷന്‍സ്) ഡോ. ആര്‍.സി. കൃഷ്ണകുമാര്‍ സ്വാഗതവും
നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാനും മാനേജിങ് ‘ട്രസ്റ്റിയുമായ അഡ്വ. ഡോക്ടര്‍ പി. കൃഷ്ണദാസ്
അധ്യക്ഷതയും വഹിച്ചു.
ഷൊര്‍ണൂര്‍ എം.എല്‍.എ. പി. മമ്മിക്കുട്ടി കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍, നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ സി.ഇ.ഒ ആന്‍ഡ് സെക്രട്ടറി ഡോ. പി. കൃഷ്ണകുമാര്‍, ട്രസ്റ്റി ഡോ. പി. തുളസി എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരളത്തിലെ ഡോക്ടര്‍മാര്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും വരും തലമുറകളിലെ ഡോക്ടര്‍മാരും പ്രവര്‍ത്തിയിലൂടെ അത് നിലനിര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 2016 ബാച്ചിലെ എം.ബി.ബി.എസ് ഒന്നാം റാങ്ക് പി.കെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ റോസ് ക്രിസ്റ്റി കരസ്ഥമാക്കിയതില്‍ അഭിമാനമുണ്ടെന്നും, നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങളും
തെന്നിന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും ഈ നേട്ടം എക്കാലത്തും നിലനിര്‍ത്താന്‍
കഴിയട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്
വിതരണവും വേദിയില്‍ വെച്ച് ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു.