രാജ്യത്ത് അഭിപ്രായം പറഞ്ഞാല്‍ കൊല്ലപ്പെട്ടേക്കാം; ശബ്ദമുയര്‍ത്തുന്നവരെ എന്നെന്നേയ്ക്കുമായി നിശബ്ദരാക്കുകയാണെന്നും സെയ്ഫ് അലി ഖാന്‍
Freedom of expression
രാജ്യത്ത് അഭിപ്രായം പറഞ്ഞാല്‍ കൊല്ലപ്പെട്ടേക്കാം; ശബ്ദമുയര്‍ത്തുന്നവരെ എന്നെന്നേയ്ക്കുമായി നിശബ്ദരാക്കുകയാണെന്നും സെയ്ഫ് അലി ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th July 2018, 9:38 am

മുംബൈ: രാജ്യത്ത് അഭിപ്രായം പറയുന്നവരുടെയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെയും ജീവന്‍ ആപകടത്തിലാണെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്ത് വിമര്‍ശനമുന്നയിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. അത് മറിക്കടക്കാന്‍ നോക്കിയാല്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.


Also Read മോദി ധൃതരാഷ്ട്രര്‍, ബി.ജെ.പി ദുര്യോധനന്‍: സര്‍ക്കാരിന് അധികാരക്കൊതിയെന്നും കോണ്‍ഗ്രസ്


രാജ്യത്ത് അഭിപ്രായസ്വാതന്ത്യം ഇല്ലാതായിരിക്കുകയാണ് ശബ്ദമുയര്‍ത്തുന്നവരെ എന്നെന്നേക്കുമായി നിശബ്ദരാക്കുന്നതാണ് നിരന്തരം കാണുന്നത്. ഇതരമതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ പ്രണയിച്ചാല്‍ പോലും നിങ്ങള്‍ കൊല്ലപ്പെട്ടെക്കാമെന്നും ഇങ്ങനെയോക്കെയാണ് കാര്യങ്ങളിപ്പോള്‍ എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ പുതിയ സീരിസായ സേക്ക്രട്ട് ഗെയിംസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും സെയ്ഫ് പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ ഉയരുകയാണെങ്കില്‍ ചിലപ്പോള്‍ സീരിസ്സിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്നും അദ്ദേഹം ആശങ്കപ്രകടിപ്പിച്ചു.


Also Read തെരുവ് നായ്ക്കളുടെ ആക്രമണം; ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ നടപടിയെന്ന് സുപ്രീംകോടതി

അതേസമയം രാജീവ് ഗാന്ധിക്കെതിരായി പരാമര്‍ശം നടത്തിയെന്നാരോപിച്ച് നെറ്റ്ഫ്ളിക്സ് സീരിസായ സേക്രഡ് ഗെയിംസിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുകയാണ്. സിനിമയിലോ സീരിയലുകളിലോ അഭിനേതാക്കള്‍ പറയുന്ന ഡയലോഗുകളില്‍ അവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ദല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു.

കേസില്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കക്ഷികളാക്കി കോണ്‍ഗ്രസ് ലീഗല്‍ സെല്‍ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം കേസില്‍ അഭിനേതാക്കള്‍ എങ്ങനെ കക്ഷികളാകുമെന്നും എല്ലാ എപ്പിസോഡുകളും പുറത്തുവിട്ടശേഷം നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കാര്യമുണ്ടോയെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ചന്ദ്രശേഖര്‍ എന്നിവരുടെ ബെഞ്ച് ചോദിച്ചിരുന്നു.