ലക്‌നൗ: അംബേദ്കര്‍ ജീവിച്ചിരുന്നെങ്കില്‍ ബി.ജെ.പിയ്‌ക്കൊപ്പം നിലകൊണ്ടേനെയെന്ന് യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലാല്‍ജി പ്രസാദ് നിര്‍മ്മലിന്റേതാണ് പ്രസ്താവന.
അംബേദ്കര്‍ മഹാസഭയുടെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. നേരത്തെ നരേന്ദ്രമോദിയേയും യോഗി ആദിത്യനാഥിനേയും ദളിതരുടെ രാമന്‍ എന്നായിരുന്നു പ്രസാദ് നിര്‍മ്മല്‍ വിശേഷിപ്പിച്ചിരുന്നത്.
“കഴിഞ്ഞ കാലങ്ങളിലൊന്നും ഒരു സര്‍ക്കാരും ദളിതര്‍ക്കായി ഇത്രയും സേവനങ്ങള്‍ നടത്തിയിട്ടില്ല.”- നിര്‍മ്മല്‍ പ്രസാദ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം മാത്രം 138 കോടി രൂപ ദളിതര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
“ബാബസാഹേബ് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ബി.ജെ.പിയ്‌ക്കൊപ്പമായിരിക്കും നിലകൊള്ളുക.” യു.പിയില്‍ 14.47 കോടി രൂപ ദളിതര്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്‌കാരം നല്‍കിയതിന് പിന്നിലും പ്രസാദ് നിര്‍മ്മലായിരുന്നു. ഇതിനെതിരെ അംബേദ്കര്‍ മഹാസഭയ്ക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു.
WATCH THIS VIDEO: