Advertisement
Kerala News
'കേന്ദ്ര സഹിത്യ അക്കാദമി പുരസ്‌കാരം സര്‍ക്കാരിന്റെതല്ല, അതുകൊണ്ടുതന്നെ തിരിച്ചു നല്‍കില്ല'; ശശിതരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 18, 05:46 pm
Wednesday, 18th December 2019, 11:16 pm

തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഒരു കാരണവശാലും നിരസിക്കില്ലെന്ന് ശശി തരൂര്‍. പുരസ്‌കാരം സര്‍ക്കാരിന്റെതല്ലെന്നും അതിനാല്‍ തിരിച്ചു നല്‍കേണ്ടതില്ല എന്നുമാണ് ശശിതരൂര്‍ പ്രതികരിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അവാര്‍ഡ് തിരിച്ചു കൊടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരൂര്‍.

‘സര്‍ക്കാരിന്റെ അവാര്‍ഡാണെങ്കില്‍ പുരസ്‌കാരം തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നു. എന്നാല്‍ ഇത് സാഹിത്യകാരന്മാര്‍ തീരുമാനിച്ച ഒരു അവാര്‍ഡാണ്. തിരിച്ചു നല്‍കാന്‍ ഉദ്ദേശമില്ല. രണ്ടു മൂന്നു വര്‍ഷം മുമ്പ് പലരും അവരുടെ അവാര്‍ഡ് തിരിച്ചു കൊടുക്കുന്ന സമയത്ത് എഴുത്തുകാരന്‍ എന്ന നിലയ്ക്ക് കൊടുക്കരുതെന്ന് പറഞ്ഞ ഒരാളാണ് ഞാന്‍’- ശശി തരൂര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇരുളടഞ്ഞ കാലം-ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്’ എന്ന കൃതിയ്ക്കാണ് ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.

സാഹിത്യ അക്കാദമി അവാര്‍ഡ് സാഹിത്യ പരമായ നേട്ടമായിട്ടാണ് താന്‍ കാണുന്നതെന്നും തരൂര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം ശക്തമായ സമരങ്ങള്‍ നടക്കുന്ന സമയത്താണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച നോവലിസ്റ്റും മുന്‍ എ.ജി.പി (അസ്സം ഗാനാ പരിഷത്) രാജ്യസഭാംഗവുമാണ് ജയശ്രീ ഗോസ്വാമി തന്റെ പുരസ്‌കാര തുക അസ്സമില്‍ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ കുടുംബം നഷ്ടപ്പെട്ടവര്‍ക്കെന്ന് പറഞ്ഞിരുന്നു.