അന്യസംസ്ഥാനത്തു നിന്നും കുട്ടികളെ കൊണ്ടുവന്നത് പൊലിസ് തടഞ്ഞു
Daily News
അന്യസംസ്ഥാനത്തു നിന്നും കുട്ടികളെ കൊണ്ടുവന്നത് പൊലിസ് തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2014, 4:16 pm

[]
പാലക്കാട് : ബീഹാറില്‍ നിന്നും മുക്കം യതീംഖാനയിലേക്കുളള  400  കുട്ടികളയാണ് അധികൃതര്‍ തടഞ്ഞത്.പറ്റ്‌നാ എറണാകുളം  തീവണ്ടിയിലാണ് കുട്ടികളെ കൊണ്ടുവന്നത്. കുട്ടികളുടെ കൂടയുണ്ടായിരുന്നവരെ പൊലിസ് കസറ്റഡിയല്‍ എടുത്തതായാണ് റിപ്പോര്‍ട്ട്.

മൂന്ന് വയസ്സു മുതല്‍ 11 വയസ്സുവരെയുളള കുട്ടികളാണ് സംഘത്തിലുളളതെന്നും വാര്‍ത്തയുണ്ട.പാലക്കാട് റയില്‍വെ പൊലിസാണ് നടപടിയെടുത്തത്. എന്നാല്‍ കുട്ടികളില്‍ ഭൂരിപക്ഷവും യതീംഖാനയില്‍ നിന്നും മദ്ധ്യവേനല്‍ അവധിക്ക് നാട്ടില്‍ പോയതായിരുന്നുവെന്നാണ് മുക്കം യതീഖാന അധികൃതര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. മുന്ന് വയസ്സുളള കുട്ടികളുണ്ടെന്ന വാര്‍ത്ത യതീംഖാന അധികൃതര്‍ തളളി കളഞ്ഞു.

പൊലിസ് ആവിശ്യപെട്ട രേഖകള്‍ സമര്‍പ്പിച്ച്  പിടിയിലായവരെ് കസറ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ നീക്കം തുടങ്ങിയതായും യതീംഖാന അതികൃധര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അതെസമയം നിരാലംബരായ കുട്ടികളെ അവരുടെ വീട്ടില്‍ നിര്‍ത്തി പഠിപ്പിക്കണമെന്നാണ് ജുവനൈല്‍ ആക്ട് നിര്‍ദ്ദേശിക്കുന്നതെന്ന് അഡ്വ നസീര്‍ ചാലിയം ഡൂള്‍ ന്യുസിനോട് പറഞ്ഞു.

എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ യതീംഖാനയിലേക്കായി കൊണ്ടുവരുന്നത് തടയാന്‍ ന്രിയമങ്ങളിലെന്നും  അഡ്വ: നസീര്‍ ചാലിയം വ്യക്തമാക്കി.സ്താപനങ്ങളില്‍ നിര്‍ത്തി പഠിപ്പിക്കുന്ന സംവിധാനം നിര്‍ത്തിവെക്കാനാണ് ജുവനൈല്‍ ജസറ്റിസ് ആക്ട് നിര്‍ദ്ദേശിക്കുന്നതെന്നും അദ്ധഹം ഡൂള്‍ ന്യൂസിനേട് പറഞ്ഞു.