കടക്കെണിയിലേക്ക് ദളിത് വിദ്യാര്‍ത്ഥികളെ തള്ളിവിടുന്നതാര്
എ പി ഭവിത

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫെലോഷിപ്പുകള്‍ കിട്ടാന്‍ വൈകുന്നത് ദളിത് വിദ്യാര്‍ത്ഥികളെ കടക്കെണിയിലാക്കുന്നു. പണം അകൗണ്ടിലിട്ടുവെന്ന് യുജിസിയുടെ സന്ദേശം ലഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. യുജിസിയുടെ ഫെലോഷിപ്പുകള്‍ ഒറ്റ ബാങ്ക് വഴിയാക്കതോടെയാണ് പണം ലഭിക്കാന്‍ കാലതാമസമുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോടിക്കണക്കിന് രൂപ തിരിമറി നടത്തുന്നത് ആരാണെന്ന് പുറത്ത് വരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തുന്ന ദളിത് വിദ്യാര്‍ത്ഥികളുടെ പഠനം മുന്നോട്ട് പോകുന്നത് ഫെലോഷിപ്പുകളെ ആശ്രയിച്ചാണ്. എന്നാല്‍ യുജിസി നല്‍കുന്ന ഫെലോഷിപ്പുകള്‍ കിട്ടാന്‍ മാസങ്ങളുടെ കാലതാമസമുണ്ടാകുന്നത് പഠനത്തെ ബാധിക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പണമില്ലാതെ കടം വാങ്ങി പഠനം തുടരേണ്ടി വരുന്നു.


രാജീവ് ഗാന്ധി നാഷണല്‍ ഫെലോഷിപ്പ് അഞ്ച് വര്‍ഷമാണ് ഗവേഷണ വിദ്യാര്‍ത്ഥിക്ക് ലഭിക്കുക. ആദ്യത്തെ രണ്ട് വര്‍ഷം 25000 രൂപയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 28000 രൂപയുമാണ്. ഈ ഫെലോഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബാങ്ക് വഴി വിദ്യാര്‍ത്ഥികള്‍ നേരിട്ട് ചെയ്യണം. എന്നാല്‍ ഇതിന്റെ പുരോഗതി യുജിസിയില്‍ നിന്ന് അറിയാന്‍ വഴിയില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.