ഒരു പ്രധാനപ്പെട്ട കാര്യം ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രൊഫ. പി അപ്പറാവുവിനെ വൈസ്ചാന്‍സലറായി നിയമിച്ചതിനു ശേഷം പെട്ടെന്നു തന്നെ എടുത്തതായിരുന്നു ഹോസ്റ്റലില്‍ നിന്നും പൊതു ഇടത്തു നിന്നും അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥിയൂണിയന്‍ തിരഞ്ഞെടുപ്പില്‍ നിന്നും ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള തീരുമാനം. ഇതാകട്ടെ സംഭവത്തെക്കുറിച്ച് വേണ്ടത്ര അന്വേഷിക്കാതെയാണുതാനും.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ രോഹിത് വെമുല പി.എച്ച്.ഡി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. മണിക്കൂറുകള്‍ മുമ്പ് അദ്ദേഹം ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. ഒരിക്കലും അതൊരു ആത്മഹത്യ ആയിരുന്നില്ല. ഹൈദരാബാദ് യൂണിവേഴ്‌സി ഭരണാധികാരികളും, എ.ബി.വി.പി, ആര്‍.എസ്.എസ്, ബി.ജെ.പി ഗുണ്ടകളും നടത്തിയ കൊലപാതകമായിരുന്നു അത്.
ആഴ്ചകള്‍ക്കുമുമ്പാണ് പ്രശ്‌നങ്ങളുടെ തുടക്കം. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മൊണ്ടാഷ് ഫിലിം സൊസൈററിയുടെ “മുസാഫിര്‍ നഗര്‍ ബാക്കി ഹെ” എന്ന ഡോക്യുമെന്ററി പ്രദര്‍ശനം എ.ബി.വി.പി തടയുകയും ഇതിനെതിരെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു.
ഈ പ്രതിഷേധങ്ങളോട് പ്രതികരിച്ചുകൊണ്ട് എ.ബി.വി.പി നേതാവ് സുശീല്‍ കുമാര്‍ എ.എസ്.എ അംഗങ്ങളെ ഗുണ്ടകള്‍ എന്നു വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതിനെതിരെ പ്രതിഷേധം ഉയരുകയും സുശീല്‍ കുമാറിനു മാപ്പു പറയേണ്ടിവരികയും ചെയ്തു. ഈ പ്രശ്‌നം എതാണ്ട് തീര്‍ന്ന മട്ടായിരുന്നു. എന്നാല്‍ പിറ്റേദിവസം എ.എസ്.എ പ്രവര്‍ത്തകരായ 30ഓളം വിദ്യാര്‍ഥികള്‍ തന്നെ മര്‍ദ്ദിച്ചെന്നാരോപിച്ച് സുശീല്‍ കുമാര്‍ രംഗത്തുവരികയും ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു.
“കൃഷ്ണ ചൈതന്യയില്‍ നിന്നോ, ഡോ. അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ സുശീല്‍ കുമാറിനെ മര്‍ദ്ദിച്ചു എന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. സുശീല്‍ കുമാറിനു ശസ്ത്രക്രിയ ആവശ്യമായി വന്നത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് ഡോ. അനുപമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.” എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
സുശീല്‍ കുമാറിന്റെ ആരോപണം യൂണിവേഴ്‌സിറ്റിയുടെ പ്രൊക്ടോറിയല്‍ ബോര്‍ഡ് അന്വേഷിച്ചിരുന്നു. എന്നാല്‍ സുശീല്‍ കുമാറിന്റെ ശരീരത്തില്‍ പരുക്കേറ്റതിന്റെ പാടുകളൊന്നും വൈദ്യപരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആക്രമിക്കപ്പെട്ടു എന്നു പറയുന്ന സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റികളും ഇത്തരമൊരു ആക്രമണം നടന്നതായി മൊഴിനല്‍കിയിട്ടില്ല. ബോര്‍ഡിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളാണിത്.
“കൃഷ്ണ ചൈതന്യയില്‍ നിന്നോ, ഡോ. അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ സുശീല്‍ കുമാറിനെ മര്‍ദ്ദിച്ചു എന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. സുശീല്‍ കുമാറിനു ശസ്ത്രക്രിയ ആവശ്യമായി വന്നത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് ഡോ. അനുപമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.” എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
ഇതിനുശേഷം ഇരു ഗ്രൂപ്പുകള്‍ക്കും ബോര്‍ഡ് മുന്നറിയിപ്പു നല്‍കി. എന്നാല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ സുശീല്‍ കുമാറിനെ എ.എസ്.എ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നും പറഞ്ഞ് അഞ്ച് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ ഉത്തരവിടുകയും ചെയ്തു. ബി.ജെ.പി എം.എല്‍.സി രാമചന്ദ്ര റാവു ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫസര്‍ ആര്‍.പി ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് കാര്യങ്ങള്‍ മേല്‍പ്പറഞ്ഞ രീതിയില്‍ മാറിമറിഞ്ഞത്. ഈ ദളിത് വിദ്യാര്‍ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പിയും കേന്ദ്ര തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്തത്രേയ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയ്ക്ക് എഴുതുകയും ചെയ്തു.
പ്രൊക്ടോറിയല്‍ ബോഡിയുടെ തീരുമാനം:
” മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് പരാതിക്കാരനായ സുശീല്‍ കുമാറിന്റെ നിലപാട്, അദ്ദേഹം നല്‍കിയ ചിത്രങ്ങള്‍ രണ്ട് സാക്ഷികളുടെ നിലപാട് എന്നിവയില്‍ നിന്നും സുശീല്‍ കുമാര്‍ ആക്രമിക്കപ്പെട്ടതായി വ്യക്തമാണ്. പ്രശാന്തിന്റെ നേതൃത്വത്തില്‍ 30ഓളം വിദ്യാര്‍ഥികളുടെ സംഘം സുശീലിനെ മര്ദ്ദിച്ച് മാപ്പു എഴുതിവാങ്ങിച്ചു. സംഭവത്തില്‍ പ്രധാനപങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട, സാക്ഷികള്‍ തിരിച്ചറിഞ്ഞവര്‍ പ്രശാന്ത്, രോഹിത്, സേഷു, വിജയ്, സുങ്കണ്ണ എന്നിവരാണ്.”
ഈ തീരുമാനത്തിനുപിന്നാലെ എ.എസ്.എ പ്രതിഷേധം സംഘടിപ്പിച്ചു. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ പ്രഫ ആര്‍.പി ശര്‍മ്മയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ തീരുമാനം പിന്‍വലിക്കുകയും സംഭവം അന്വേഷിക്കാന്‍ പുതിയ കമ്മിറ്റിയെ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ പ്രഫ.പി. അപ്പാരൗ അന്വേഷണത്തിന് ഉത്തരവിട്ടില്ല. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സസ്‌പെന്‍ഷന്‍ നിലനിര്‍ത്തുകയും ചെയ്തു.
“ഞെട്ടിക്കുന്ന ക്രൂരത” എന്നും “ദുര്‍ഗ്രാഹ്യം” എന്നും പരാമര്‍ശിച്ചുകൊണ്ട് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഒരു പ്രസ്താവന ഇറക്കുകയുണ്ടായി. അതില്‍ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രൊഫ. പി അപ്പറാവുവിനെ വൈസ്ചാന്‍സലറായി നിയമിച്ചതിനു ശേഷം പെട്ടെന്നു തന്നെ എടുത്തതായിരുന്നു ഹോസ്റ്റലില്‍ നിന്നും പൊതു ഇടത്തു നിന്നും അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥിയൂണിയന്‍ തിരഞ്ഞെടുപ്പില്‍ നിന്നും ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള തീരുമാനം. ഇതാകട്ടെ സംഭവത്തെക്കുറിച്ച് വേണ്ടത്ര അന്വേഷിക്കാതെയാണുതാനും.
യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും ഉന്നത ബോഡിയായ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനമെടുത്തത് യാതൊരു അന്വേഷണവും നടത്താതെയാണ്. ഇതൊരുതരം ബഹിഷ്‌കരണമായാണ് അനുഭവപ്പെട്ടത്.
പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളെല്ലാം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്തുദിവസമായി ഇവര്‍ ഹോസ്റ്റലിനു പുറത്തു പ്രതിഷേധിക്കുകയാണ്. എന്നാല്‍ ഭരണാധികാരികള്‍ ഇതു കണ്ടില്ലെന്നു നടിച്ചു. ഇപ്പോഴവര്‍ രോഹിത്തിന്റെ ജീവനെടുത്തിരിക്കുന്നു. സവര്‍ണ സംഘികള്‍ക്കുവേണ്ടി കൂടുതല്‍ ദളിത് രക്തങ്ങള്‍ക്കുവേണ്ടി അവര്‍ കാത്തിരിക്കുകയാണ്.
കടപ്പാട്: ദ കംപാനിയന്‍
ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം