ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും കിവീസ് ഐതിഹാസികമായ വിജയം സ്വന്തമാക്കുകയും പരമ്പര ജേതാക്കളാവുകയും ചെയ്തിരുന്നു.
ഇതോടെ അവസാന ടെസ്റ്റില്‍ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ടിരിക്കുകയാണ്. സ്‌ക്വാഡില്‍ ഐ.പി.എല്‍ സ്റ്റാര്‍ ഹര്‍ഷിദ് റാണയും ഇടം നേടിയിരിക്കുകയാണ്.
പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചാല്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാനും താരത്തിന് സാധിക്കും. 2024 ഐ.പി.എല്ലില്‍ കിരീടം സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാര്‍ ബൗളറാണ് റാണ.
നിലവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 10 മത്സരത്തിലെ 18 ഇന്നിങസില്‍ നിന്ന് 43 വിക്കറ്റുകളാണ് താരം നേടിയത്. ലിസ്റ്റ് എയില്‍ 14 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകളാണ് താരത്തിനുള്ളത്. ഐ.പി.എല്ലിലെ 20 മത്സരങ്ങളിലെ 19 ഇന്നിങസില്‍ നിന്ന് 581 റണ്‍സ് വിട്ടുകൊടുത്ത് 25 വിക്കറ്റുകളാണ് താരം നേടിയത്.
2022ലാണ് ഹര്‍ഷിത് റാണ കൊല്‍ക്കത്തയ്ക്ക് വേണ്ടി പന്ത് എറിയുന്നത്. 2024ല്‍ 19 വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി താരം വീഴ്ത്തിയത്. 2023ല്‍ അഞ്ച് വിക്കറ്റും അരങ്ങേറ്റ സീസണില്‍ ഒരു വിക്കറ്റും താരത്തിനുണ്ട്. 2024 ഐ.പി.എല്ലില്‍ ഗംഭീറിന്റെ മെന്ററിങ്ങിലായിരുന്നു ടീം മൂന്നാം കിരീടം സ്വന്തമാക്കിയത്.