തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് ചേര്‍ന്നതില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയ്ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ജോസ് കെ. മാണി വന്നു. ഇനിയും ആളുകള്‍ ഇടത്തോട്ട് വരാന്‍ കാത്തിരിക്കുന്നുവെന്നും ഈ മഹാമാരിയുടെ കാലത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവുമെന്നും ഹരീഷ് പറഞ്ഞു.
പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്…നമ്മുടെ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 തും നടപ്പിലാക്കിയില്ലെ…ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട…അതിന്റെ പേരില്‍ ആ പാവങ്ങള്‍ ഒരു അഞ്ച് സീറ്റെങ്കിലും പിടിച്ചോട്ടെ…താങ്കളുടെ പേര് പിണറായി വിജയന്‍ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കള്‍ തെരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം- ഹരീഷ് ഫേസ്ബുക്കിലെഴുതി.
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അടുത്ത നിയമസഭയില്‍ വലതുപക്ഷം ശൂന്യമായിരിക്കുമെന്നും ഹരീഷ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി?..ഇപ്പം ജോസ് കെ. മാണി വന്നു…ഇനിയും ആളുകള്‍ ഇടത്തോട്ട് വരാന്‍ കാത്തിരിക്കുന്നു..ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും…
പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്…നമ്മുടെ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 ഉം നടപ്പിലാക്കിയില്ലെ…ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട…
അതിന്റെ പേരില്‍ ആ പാവങ്ങള്‍ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ…താങ്കളുടെ പേര് പിണറായി വിജയന്‍ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കള്‍ തെരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം…പക്ഷെ അടുത്ത നിയമസഭയില്‍ വലതുപക്ഷം ശൂന്യമായിരിക്കും എന്ന് മാത്രം…അഭിവാദ്യങ്ങള്‍ …
അതേസമയം കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിലേക്ക് എത്തിയതോടെ ഐക്യജനാധിപത്യമുന്നണിയുടെ ജീവനാഡിയറ്റു പോയെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ജോസ് കെ. മാണിയുടെ രാഷ്ട്രീയ മാറ്റം എല്‍.ഡി.എഫിന് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക