India
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഹമീദ് അന്‍സാരി പത്രിക സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jul 18, 08:03 am
Wednesday, 18th July 2012, 1:33 pm

ന്യൂദല്‍ഹി: യു.പി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ഹമിദ് അന്‍സാരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ലോക്‌സഭാ സെക്രട്ടറി ജനറല്‍ ടി.കെ. വിശ്വനാഥന് മുന്‍പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. []

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, എന്‍.സി.പി നേതാവ് ശരത് പവാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് അന്‍സാരി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

നാല് സെറ്റ് നാമനിര്‍ദേശ പത്രികകളാണ് ഹമിദ് അന്‍സാരിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.