എന്റെ സൗണ്ട് കേട്ട് കെ.പി.എ.സി ലളിത ചേച്ചി, ഇത് സിദ്ധുവിന്റെ ശബ്‌ദമല്ലേയെന്ന് ചോദിച്ചു: ഹക്കിം ഷാ
Entertainment
എന്റെ സൗണ്ട് കേട്ട് കെ.പി.എ.സി ലളിത ചേച്ചി, ഇത് സിദ്ധുവിന്റെ ശബ്‌ദമല്ലേയെന്ന് ചോദിച്ചു: ഹക്കിം ഷാ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th March 2024, 3:08 pm

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. മുമ്പ് പല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്. കടകൻ എന്ന ചിത്രമാണ് അവസാനമായി ഹക്കിമിന്റെതായി പുറത്തിറങ്ങിയത്.

മറ്റ് ചില യുവനടന്മാരുമായി തനിക്കുള്ള സാമ്യതകളെ കുറിച്ച് പറയുകയാണ് ഹക്കിം. തന്റെ ശബ്ദം സിദ്ധാർഥ് ഭരതന്റെ സൗണ്ട് പോലെയാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും കെ.പി.എ. സി ലളിതയും തന്നോട് അതിനെ കുറിച്ച് പറഞ്ഞിയുണ്ടെന്നും ഹക്കിം പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ഒരുപാട് ഷോർട്ട് ഫിലിമുകളും പരിപാടികളും ഓക്കെ പണ്ട് ചെയ്തിട്ടുണ്ട്. അതിന്റെയെല്ലാം അടിയിൽ വരുന്ന കമന്റ്‌ സിദ്ധാർത്ഥ് ഭരതന്റെ സൗണ്ട് പോലെയുണ്ട് എന്നൊക്കെയാണ്.


ആ കാര്യം എന്നോട് കെ.പി.എ.സി. ലളിത ചേച്ചിയും പറഞ്ഞിട്ടുണ്ട്. ഞാൻ വിചാരിച്ചു സിദ്ധുവാണെന്ന്, എന്നാണ് ഒരിക്കൽ ലളിത ചേച്ചി പറഞ്ഞത്,’ ഹക്കിം പറയുന്നു.

വിനയ് ഫോർട്ട്‌, പ്രണവ് മോഹൻലാൽ തുടങ്ങിയവരുമായി തനിക്ക് സാമ്യമുണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ടെന്നും ഹക്കിം പറഞ്ഞു.

‘അതുപോലെ എന്നെ കാണാൻ വിനയ് ഫോർട്ടിനെ പോലെയുണ്ട്, പ്രണവ് മോഹൻലാലാലിനെ പോലെയുണ്ട് അങ്ങനെ ഒരുപാട് പേരുണ്ട്. പിന്നെ ഹരിയുമായിട്ട് എനിക്ക് നല്ല സാമ്യമുണ്ട്. ഹരിയെ അറിയില്ലേ ഹരികൃഷ്ണൻ. അവനുമായി നല്ല സാമ്യമാണ്. ഞങ്ങൾ ഒരുമിച്ച് ഫോട്ടോ എടുത്തിട്ട് എനിക്ക് തന്നെ സംശയം ആയിട്ടുണ്ട്.

ഈയിടെ ഹരി അവന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോയിട്ടപ്പോൾ ഞാൻ കരുതിയത് ഇത് എന്റെ ഏത്‌ ഫോട്ടോയാണെന്നാണ്. കാരണം അത് കുറച്ച് ദൂരേന്നുള്ള ചിത്രമാണ്. പിന്നെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഞാൻ അല്ലെന്ന് മനസിലാവുന്നത്. സിനിമ കാണുന്ന പ്രേക്ഷകർക്കിടയിൽ അതെങ്ങനെയാണ് നോക്കി കാണുന്നതെന്ന് എനിക്ക് അറിയില്ല,’ഹക്കിം പറഞ്ഞു

Content Highlight: Hakkim Sha Talk About K.P.A.C Lalitha