കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അജയ് കുമാറെന്ന ഗിന്നസ് പക്രു. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ നായകനായി ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കി. നായകവേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ച ഗിന്നസ് പക്രു സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. അത്ഭുതദ്വീപിലെ പ്രകടനത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.
അത്ഭുതദ്വീപിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗിന്നസ് പക്രു. ചിത്രത്തിലെ നായകന്‍ താനായിരുന്നെങ്കിലും തന്നെ അതിനായി ഏറ്റവുമധികം സഹായിച്ചത് പൃഥ്വിരാജായിരുന്നെന്ന് പക്രു പറഞ്ഞു. ആദ്യമായി നായകതുല്യവേഷം ചെയ്യുമ്പോള്‍ തന്നെക്കൊണ്ട് ഇത് ചെയ്യാന്‍ പറ്റുമോ എന്നുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഓരോ ഷോട്ടിന് ശേഷവും തന്നെ ഓക്കെയാക്കിയത് പൃഥ്വിരാജായിരുന്നെന്നും പക്രു കൂട്ടിച്ചേര്‍ത്തു.
ആ സിനിമയിലെ യഥാര്‍ത്ഥ ഹീറോ പൃഥ്വിരാജാണെന്നും അയാള്‍ തനിക്ക് തന്ന സപ്പോര്‍ട്ട് വലുതായിരുന്നെന്നും പക്രു പറഞ്ഞു. ആ സിനിമയില്‍ എല്ലായ്‌പ്പോഴും തന്നെ അഭിനന്ദിച്ച് ചാര്‍ജ് തരുന്നത് പൃഥ്വിയായിരുന്നെന്നും പക്രു കൂട്ടിച്ചേര്‍ത്തു. അന്ന് അത്ഭുതദ്വീപില്‍ പൃഥ്വിയുടെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ഭാവിയില്‍ മലയാളസിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആളായി മാറുമെന്ന് ഉറപ്പായിരുന്നെന്നും ഗിന്നസ് പക്രു പറഞ്ഞു. സിനിപ്ലസ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ഗിന്നസ് പക്രു.
prithviraj, ajith
‘എല്ലാവരും അത്ഭുതദ്വീപില്‍ ഞാന്‍ നായകതുല്യമായ വേഷമാണ് ചെയ്തതെന്ന് പറയുമ്പോള്‍ അതിലെ യഥാര്‍ത്ഥ നായകന്‍ പൃഥ്വിരാജാണ്. കാരണം, ഓരോ ഷോട്ടിന് ശേഷവും എന്നെ ഓക്കെയാക്കുന്ന, ഞാന്‍ ഓരോന്ന് ചെയ്യുമ്പോഴും ‘ഇത് നല്ല രസമുണ്ട്’ എന്ന് പറഞ്ഞ് അഭിനന്ദിക്കുന്നത് രാജുവായിരുന്നു. നമുക്ക് എപ്പോഴും കൈ തന്ന് ചാര്‍ജാക്കുന്നത് പൃഥ്വിയായിരുന്നു.
അത് മാത്രമല്ല, ആ സിനിമയില്‍ രാജുവിന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ഇയാള്‍ ഭാവിയില്‍ മലയാളസിനിമയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായി മാറുമെന്നും ഇന്‍ഡസ്ട്രിക്ക് മുതല്‍ക്കൂട്ടാകുമെന്നും ഉറപ്പായിരുന്നു. കാരണം, അത്ഭുതദ്വീപ് എന്ന സിനിമയുടെ സമയത്ത് തന്നെ അയാള്‍ക്ക് എത്രത്തോളം കഴിവുണ്ടെന്ന് എനിക്ക് മനസിലായി,’ ഗിന്നസ് പക്രു പറയുന്നു.
Content Highlight: Guinness Pakru says Prithviraj supported him during Athbhuthadweepu movie