ചിത്രയെ ഒഴിവാക്കിയത് താന്‍ അറിഞ്ഞില്ല; തന്നെ അന്തിമ പട്ടികകാണിച്ചില്ല; അത്‌ലറ്റിക് ഫെഡറേഷനെതിരെ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ
Daily News
ചിത്രയെ ഒഴിവാക്കിയത് താന്‍ അറിഞ്ഞില്ല; തന്നെ അന്തിമ പട്ടികകാണിച്ചില്ല; അത്‌ലറ്റിക് ഫെഡറേഷനെതിരെ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2017, 11:34 am

ന്യൂദല്‍ഹി: ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ രംഗത്ത് . സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനായ തന്നെ അന്തിമ പട്ടിക കാണിച്ചിരുന്നില്ലെന്ന് രണ്‍ധാവെ വ്യക്തമാക്കി.

ഏഷ്യന്‍ചാമ്പ്യന്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടിക തയ്യാറാക്കിയ അത്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കുകയായിരുന്നു. ഇത് തന്നെ അറീയിച്ചത് അവസാന നിമിഷമാണ്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നിട്ടുകൂടി അന്തിമപട്ടിക തന്നെ കാണിച്ചില്ല. അദ്ദേഹം പറയുന്നു.

ഏഷ്യന്‍ അതല്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില് സ്വര്‍ണം നേടിയ ചിത്രയുടെ പ്രകടനം ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ലണ്ടനിലേക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇത് ഏറേ വിവാദങ്ങള്‍ക്ക് വഴിവെച്ചു.


Also read ചിത്രശലഭം പറക്കില്ല; ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ കത്ത് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി


തുടര്‍ന്ന് പി.യു ചിത്ര അവസരം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഫെഡറേഷന്റെ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ വിശദാംശങ്ങളും ഹാജരാക്കി വിശദീകരണം നല്‍കണമെന്ന് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര സ്ഥാപനമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് കഴിയില്ലന്നും കേന്ദ്രം കോടതിയെ അറീയിച്ചിരുന്നു.

പിന്നീട് ഹൈക്കോടതി വിധി മാനിക്കണമന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റിന് നിര്‍ദേശം നല്‍കി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകരുതെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന് ചിത്രയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന് കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്‍ കത്ത് തള്ളുകയായിരുന്നു.