Daily News
നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും: ആരോഗ്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 22, 08:30 am
Tuesday, 22nd May 2018, 2:00 pm

നിപ്പാ വൈറസ് ബാധിച്ച രോഗികലെ ചികിത്സിച്ചതിനെ തുടർന്ന രോഗം പിടിപെട്ട് മരണപെട്ട നഴ്സ് ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും. ലിനിയുടെ കുടുംബത്തിന‍് ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും എത്തിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

“ലിനി ജനങ്ങൾക്ക് സേവനം ചെയ്യുകയായിരുന്നു, സേവനത്തിനിടെ അവർ വിട്ട് പിരിഞ്ഞത് വേദനാജനകമാണ‍്. അവരുടെ കുടുംബത്തെ സഹായിക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യും”, മാധ്യമ പ്രവർത്തകരോട് ആരോഗ്യ മന്ത്രിയുടെ വാക്കുകൾ.

നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയ കുടുംബത്തെ നഴ്സ് ലിസിയായിരുന്നു പരിചരിച്ചിരുന്നത്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ഓഫീസിലെ ജീവനക്കാരൊയായിരുന്നു ലിസി. ബഹറിനിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഭർത്താവ് സതീഷും, രണ്ട് മക്കളുമാണ‍് ലിസിയുടെ ബന്ധുക്കൾ.

എന്നാൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാൽ, സർക്കാരിന‍് ഉടനെ ധനസഹായം പ്രഖ്യാപിക്കുക സാധ്യമല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങിയതിന‍് ശേഷം മാത്രമേ ലിനിയുടെ കുടുംബത്തിനുള്ള സഹായമോ, ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാൻ സർക്കാരിന‍് സാധിക്കുകയുള്ളു.