ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന 2024 ഐ.പി.എല്‍ കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ 17ാം ഐ.പിഎല്‍ സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.
ഐ.പി.എല്‍ മാമാങ്കത്തിന് ശേഷം ലോകകപ്പിനെ വരവേല്‍ക്കാനാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യന്‍ ഹെഡ്കോച്ച് രാഹുല്‍ ദ്രാവിഡാണ്. എന്നാല്‍ ജൂലൈ ഒന്നു മുതല്‍ 2027 ഡിസംബര്‍ വരെയുള്ള വമ്പന്‍ കരാറിലേക്ക് ആരാണ് ഇന്ത്യന്‍ കോച്ചായി ആരാണ് വരുന്നതെന്ന് ഇതുവരെ വ്യക്തമായ ധാരണകള്‍ ഒന്നുമില്ല.
എന്നാല്‍ ദൈനിക് ജാഗരണിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ ഹെഡ് കോച്ചിന്റെ ജോലി ഏറ്റെടുക്കാന്‍ ഗംഭീറും താല്‍പ്പര്യപ്പെടുന്നു. നിലവില്‍ കൊല്‍ക്കത്തയുടെ മെന്റര്‍ ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ ഇന്ത്യന്‍ പരിശീലകന്‍ ആയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് ഗംഭീര്‍ ഒരു നിബന്ധനയാണ് മുന്നോട്ട വെച്ചിരിക്കുന്നത്. താന്‍ ടീമിന്റെ ഹെഡ് കോച്ച് പദവി സ്വീകരിക്കണമെങ്കില്‍ ബാറ്റിങ് സെലക്ഷന്‍ ഗ്യാരണ്ടി അധികാരം നല്‍കിയാല്‍ മാത്രമേ ഗംഭീര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ തയ്യാറാവുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളും പരിശീലകരുമായ റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെ ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് എത്തിക്കാന്‍ ബി.സി.സി.ഐ ഓഫര്‍ നല്‍കിയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ വാര്‍ത്തകള്‍ എല്ലാം നിരസിച്ച് ബി.സി.സി.ഐ പ്രസിഡന്റ് ജെയ് ഷാ രംഗത്ത് വന്നിരുന്നു.
Content Highlight: Goutham Gambhir Need A Guarantee For Coach Indian Team