ന്യൂദല്‍ഹി: ദേശീയ ‘പശുശാസ്ത്ര പരീക്ഷയ്ക്ക്’ വിചിത്രവും അശാസ്ത്രീയവുമായ സിലബസ് പുറത്തിറക്കി രാഷ്ട്രീയ കാമധേനു ആയോഗ്. പശുവിനെ കശാപ്പ് ചെയ്യുന്നത് മൂലം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു, നാടന്‍ പശുക്കളുടെ പാലില്‍ സ്വര്ണ്ണാംശമുണ്ട് തുടങ്ങിയ വിചിത്രവിവരങ്ങളാണ് ദേശീയ പശുശാസ്ത്ര പരീക്ഷയ്ക്കായി പുറത്തിറക്കിയ സിലബസില്‍ പറയുന്നത്.
ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ചാണകത്തിന്റെ ആവരണമുള്ള ചുമരുള്ള വീടുകളില്‍ താമസിച്ചിരുന്നവരാണെന്നും സിലബസില്‍ അവകാശപ്പെടുന്നു.
തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടാക്കുന്നതിനാണ് ‘പശു ശാസ്ത്ര’ (കൗ സയന്‍സ്) ത്തില്‍ ഇത്തരമൊരു പരീക്ഷയെന്നും കത്തിരിയ പറഞ്ഞു.
കാമധേനു ഗോ വിജ്ഞാന് പ്രചാര്‍-പ്രസാര്‍ എക്സാമിനേഷന്’ എന്നായിരിക്കും പരീക്ഷയുടെ പേര്.
ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. പരീക്ഷാ ഫലം ഉടന്‍തന്നെ പ്രഖ്യാപിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.
മികച്ച വിജയം നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്നും കത്തിരിയ കൂട്ടിച്ചേര്‍ത്തു. പ്രൈമറി, സെക്കന്‍ഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക