പനാജി: ഷാരൂഖ്ഖാനും അലിയ ഭട്ടും അഭിനയിച്ച ബോളിവുഡ് ചിത്രം ‘ഡിയര്‍ സിന്തഗി’ എന്ന ചിത്രത്തിനു ശേഷം ഏറെ പ്രശസ്തമായ ഗോവന്‍ ഗ്രാമമാണ് പരാ വില്ലേജ്. അതി മനോഹരമായി മരങ്ങളും മറ്റ് പ്രകൃതി ദൃശ്യങ്ങളുമുള്ള ഈ ഗ്രാമം ആ ചിത്രത്തിനു ശേഷം വിനോദ സഞ്ചാരികളുടെ ഇഷ്ടനഗരമായി ആയി മാറിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ വിനോദസഞ്ചാരികളെ നിരാശയിലാക്കിക്കൊണ്ട് പുതിയ നിബന്ധനകള്‍ വെച്ചിരിക്കുകയാണ് വില്ലേജ് അധികൃതര്‍. ഇനി പരാ വില്ലേജില്‍ നിന്ന് സെല്‍ഫി, ഫോട്ടോഷൂട്ട്, സിനിമാ ചിത്രീകരണം തുടങ്ങിയവക്ക് സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള സ്വഛതാ ടാക്‌സ് നല്‍കണമെന്നാണ് പുതിയ നിയമം.ഇതു പ്രകാരം ഇവിടെ നിന്നും ഒരു ഫോട്ടോ എടുക്കണമെങ്കില്‍ 500 രൂപയാണ് നല്‍കേണ്ടത്.