ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം; 'ഡെസ്‌പൈറ്റ് ദ ഡോഗ്' ഉദ്ഘാടന ചിത്രം
Iffi 2019
ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം; 'ഡെസ്‌പൈറ്റ് ദ ഡോഗ്' ഉദ്ഘാടന ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th November 2019, 11:47 am

പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയേറും. ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് മേളയുടെ ഉദ്ഘാടനം. മേളയുടെ അമ്പതാം വാര്‍ഷികമാണ് ഇത്തവണ.

ഇറ്റാലിയന്‍ ചിത്രമായ ‘ഡെസ്‌പൈറ്റ് ദ ഡോഗാ’ണ് ഉദ്ഘാടന ചിത്രം. തമിഴ് താരം രജനീകാന്തിനെ മേളയില്‍ ആദരിക്കും. പനാജിയിലെ ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ആണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.

ബോളിവുഡ് സംവിധായകന്‍ കരണ്‍ജോഹര്‍ ആണ് പരിപാടിയുടെ അവതാരകന്‍. പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. രാജേന്ദ്ര ജംഗ്ലിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍.മേള നവംബര്‍ 28 ന് അവസാനിക്കും.

മലയാളത്തില്‍ നിന്ന് മനു അശോകന്‍ സംവിധാനം ചെയ്ത ‘ഉയരെ’, ടി.കെ രാജീവ് കുമാറിന്റെ ‘കോളാമ്പി’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’ എന്നിവയാണ് തെരഞ്ഞെടുത്ത സിനിമകള്‍.
ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് മലയാള സിനിമകള്‍ മത്സരിക്കുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ ആറുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് ‘കോളാമ്പി’. നിത്യ മേനോന്‍ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മനു അശോകന്റെ ആദ്യ സംവിധാന സംരഭമാണ് പാര്‍വതി നായികയായ ‘ഉയരെ’. ടോവിനോ തോമസ്, ആസിഫ് അലി, സിദ്ദീഖ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’. ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗീസ്, സാബു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video