National
ഗൗരിലങ്കേഷ് ധബോല്‍ക്കര്‍ വധങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘം; പ്രതികള്‍ പരസ്പരം ആയുധങ്ങള്‍ കൈമാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 27, 03:06 am
Monday, 27th August 2018, 8:36 am

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റേയും, യുക്തുവാദിയായ നരേന്ദ്ര ധബോല്‍ക്കറുടേയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘമാണെന്ന് സി.ബി.ഐ. ഇരു കേസുകളിലേയും പ്രതികള്‍ തമ്മില്‍ പരസ്പരം ആയുധങ്ങള്‍ കൈമാറി എന്നും സി.ബിയൈ കോടതിയില്‍ വ്യക്തമാക്കി.


ALSO READ: കേരളത്തെ ചേര്‍ത്ത് പിടിച്ച എന്‍.ഡി ടിവിക്ക് റേറ്റിംഗ് കൊടുത്ത് നന്ദി പറഞ്ഞ് മലയാളികള്‍


ധബോല്‍ക്കര്‍ വധക്കേസിലെ പ്രതിയായ സച്ചിന്‍ ആന്ദുരേയുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങുന്നതിനായി പൂണൈയിലെ ശിവാജി നഗര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.


ALSO READ: രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മുന്‍ ആസാം മുഖ്യമന്ത്രി


ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിലൊരാള്‍ തോക്കും മൂന്ന് വെടിയുണ്ടകളും ആന്ദുരേയ്ക്ക് നല്‍ കിയെന്ന് സി.ബി.ഐ വ്യക്തമാക്കി. പിടിച്ചെടുത്ത തോക്കിന്റെ ഫോറന്‍സിക് പരിശോധനാ ഫലം വന്നതോടെയാണ് വധങ്ങള്‍ തമ്മിലുള്ള ബന്ധം പുറത്ത് വന്നത്.

കേസില്‍ വിധി കേട്ട കോടതി കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി.