Fuel Price
തെരെഞ്ഞടുപ്പ് ഫലം വന്നു; ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 25, 02:09 am
Saturday, 25th May 2019, 7:39 am

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്.

മേയ് 19ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയും വര്‍ധിച്ചു.

പെട്രോളിന് കൊച്ചിയില്‍ 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ് വെള്ളിയാഴ്ച വില. തിരുവനന്തപുരത്ത് യഥാക്രമം 74.60 രൂപയും 71.37 രൂപയും. മേയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തുടങ്ങിയത്. അന്ന് ഡീസലിന് 16ഉം പെട്രോളിന് പത്ത് പൈസയും വര്‍ധിച്ചു.

മേയ് 22ന് മാത്രമാണ് വില കൂട്ടാതിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് വിലവര്‍ധന. അതേസമയം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിലവര്‍ധിപ്പിക്കുന്നതില്‍ നിന്നും എണ്ണ കമ്പനികള്‍ പിന്നോട്ട് പോയിരുന്നു.

WATCH THIS VIDEO: