ഹരിയാന: ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നാല് കൊവിഡ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. റിവാരിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ മരിച്ച രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധം നടത്തുകയും റോഡ് തടയുകയും ചെയ്തു.
ആശുപത്രിയില്‍ ആവശ്യമായ ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ കഴിയാത്തതിന് ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിക്കുകയും ചെയ്തു. മരിച്ച നാല് രോഗികളില്‍ മൂന്ന് പേര്‍ ഐ.സി.യു വാര്‍ഡിലായിരുന്നു.
50 ലധികം രോഗികളെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആശുപത്രി അധികൃതര്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ നാല് രോഗികള്‍ മരിച്ചുവെന്ന് പറയുകയായിരുന്നു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ദല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം അതി രൂക്ഷമാണ്.
ഓക്സിജന്റെ അഭാവം മൂലം ചികിത്സ ലഭിക്കാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക