പോരാട്ടം ഇനി കോടതികളിലുമെന്ന്; അഭിഭാഷകനായി ചുമതലയേറ്റ് കെ.എം. ഷാജഹാന്‍
Kerala News
പോരാട്ടം ഇനി കോടതികളിലുമെന്ന്; അഭിഭാഷകനായി ചുമതലയേറ്റ് കെ.എം. ഷാജഹാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd January 2022, 1:17 pm

കൊച്ചി; അഭിഭാഷകനായി എന്റോള്‍ ചെയ്ത്  കെ.എം. ഷാജഹാന്‍. വെള്ളിയാഴ്ച ഹൈക്കോടതിയിലാണ് ഷാജഹാന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്.

അഭിഭാഷകനായ ശേഷം കോടതികളിലും പോരാട്ടം തുടരുമെന്നാണ് എന്റോള്‍ ചെയ്ത ശേഷം ഷാജഹാന്‍ പറഞ്ഞത്. ജനകീയ പോരാട്ടങ്ങളില്‍ ഇനി നിയമപോരാട്ടത്തിന് തുടക്കം കുറിക്കുകയാണെന്നും ഷാജഹാന്‍ പറഞ്ഞു.

May be an image of 4 people and people standing

1996-2001 കാലയളവിലെ ഇടതുപക്ഷ മുന്നണി മന്ത്രിസഭയുടെ കാലത്ത ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന ഐ.എസ്. ഗുലാത്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് കെ.എം. ഷാജഹാന്‍ കര്‍മരംഗത്തേക്ക് കാലെടുത്തു വെച്ചത്.

2001ല്‍ വി.എസ്. പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ഷാജഹാന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു.

2006ല്‍ വി.എസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഷാജഹാന്‍ ഒപ്പമുണ്ടായിരുന്നില്ല. ഇക്കാലയളവില്‍ തന്റെ നിയമപഠനം പൂര്‍ത്തിയാക്കുകയും പൊതുരംഗത്ത് സജീവമാവുകയുമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: former private secretary of VS Achuthanandan, KM Shajahan enroll as lawyer