മുംബൈ: ഹര്‍ത്താലിനിടയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായ അനില്‍ ബോന്ദെ അറസ്റ്റില്‍. അംരാവതി പൊലീസാണ് അനിലിനെ അറസ്റ്റ് ചെയ്തത്.
മറ്റൊരു ബി.ജെ.പി നേതാവായ പ്രവീണ്‍ പോടെയ്ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ശനിയാഴ്ച ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. ബി.ജെ.പിയ്‌ക്കൊപ്പം ബജ്‌റംഗ്ദളും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിരുന്നു.
ഹര്‍ത്താലിനിടെ ന്യൂനപക്ഷ സമുദായക്കാര്‍ നടത്തുന്ന രണ്ട് കടകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ത്രിപുരയില്‍ നടക്കുന്ന മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ ന്യൂനപക്ഷ സംഘടനകള്‍ അംരാവതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.