ബാംഗ്ലൂര്‍: വിരേന്ദര്‍ സേവാഗിന് ശേഷം അതേ രീതിയില്‍ സ്പിന്നേഴ്‌സിനെതിരെ ആക്രമിച്ച് കളിക്കുന്നത് മായങ്ക് അഗര്‍വാള്‍ മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ആര്‍.സി.ബിയുടെ പ്രധാന പരിശീലകനുമായ സഞ്ജയ് ഭാംഗര്‍.
മുംബൈയില്‍ വെച്ച് നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഭാംഗറിന്റെ പ്രകടനം.
‘സേവാഗിനെ ശേഷം സ്പിന്‍ ബൗളേഴ്‌സിനെതിരെ ആക്രമിച്ചു കളിക്കുന്നത് മായങ്ക് മാത്രമാണ്,’ ഭാംഗര്‍ പറയുന്നു.
കിവിസിനെതിരെ മിന്നുന്ന പ്രകടനമാണ് മായങ്ക് അഗര്‍വാള്‍ പുറത്തെടുത്തത്. 2019ന് ശേഷമുള്ള ഒരു വലം കയ്യന്‍ ബാറ്ററുടെ സെഞ്ച്വറിയായിരുന്നു മായങ്ക് ശനിയാഴ്ച നേടിയത്.
14 ബൗണ്ടറികളും 4 സിക്‌സറുകളുമടക്കം 120 റണ്‍സാണ് മായങ്ക് അടിച്ചു കൂട്ടിയത്.
കിവീസ് താരം അജാസ് പട്ടേലിന്റെ സ്പിന്‍ മികവില്‍ നിലയുറപ്പിക്കാന്‍ പോലുമാവാതെ വിരാട് കോഹ്‌ലിയും പൂജാരയും വീണിടത്ത് നിന്നാണ് മായങ്ക് ടീമിനെ കൈ പിടിച്ചുയര്‍ത്തിയത്.
ആദ്യദിനം കളിയവസാനിക്കുമ്പോള്‍ നാലിന് 221 എന്ന നിലയിലാണ് ഇന്ത്യ. 120 റണ്‍സുമായി മായങ്കും 25 റണ്‍സുമായി വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍.