പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്ത് പുതിയ ചലനം സൃഷ്ടിച്ച ഓള്‍ എലീറ്റ് റെസ്‌ലിങ്ങിനൊപ്പം വീണ്ടും കൈകോര്‍ത്ത് ഇന്‍ഡസ്ട്രി ടൈറ്റന്‍സായ ന്യൂ ജപ്പാന്‍ പ്രോ റെസ്‌ലിങ്. ഇരുവരുടെയും കമ്പൈന്‍ഡ് പേ പെര്‍ വ്യൂ ആയ ഫോര്‍ബിഡന്‍ ഡോറാണ് റെസ്‌ലിങ് ലോകത്തെ പുതിയ ചര്‍ച്ചാ വിഷയം.
ഇന്റര്‍ ബ്രാന്‍ഡ് പ്രൊമോഷനുകളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് എ.ഇ.ഡബ്ല്യൂവും എന്‍.ജെ.പി.ഡബ്ല്യൂവും ആദ്യമായി കൈകോര്‍ക്കുന്നത്. ഡബ്ല്യൂ.ഡബ്ല്യൂ.ഇ ആറ്റിറ്റിയൂഡ് എറയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഇന്‍വേഷന്‍ സ്റ്റോറി ലൈനും സര്‍പ്രൈസ് ഡെബ്യൂകളുമായി ആവേശം കൊള്ളിച്ച ആദ്യ ഫോര്‍ബിഡന്‍ ഡോര്‍ തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടി ഏറ്റെടുത്തിരുന്നു.
പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്തെ അതികായരായ ഡബ്ല്യൂ.ഡബ്ല്യൂ.ഇയോട് നേരിട്ട് മുട്ടാന്‍ പോന്ന രണ്ട് ബ്രാന്‍ഡുകള്‍ ഒരുമിക്കുന്നു എന്നത് തന്നെയാണ് ഫോര്‍ബിഡന്‍ ഡോറിന്റെ ഏറ്റവും വലിയ പ്രത്യേകത.
റോമന്‍ റെയ്ന്‍സ് എന്ന ഒറ്റ താരത്തിന് ചുറ്റും ഡബ്ല്യൂ.ഡബ്ല്യൂ.ഇ കിടന്ന് കറങ്ങുമ്പോള്‍ എണ്ണം പറഞ്ഞ സീനിയര്‍ താരങ്ങളും പ്രൊഫഷണല്‍ റെസ്‌ലിങ്ങിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളുമാണ് എ.ഇ.ഡബ്ല്യൂവിന്റെ കരുത്ത്. പ്രൊ റെസ്‌ലിങ്ങിലെ ലെജന്‍ഡുകളായ ‘ഫോര്‍ പില്ലേര്‍സ് ഓഫ് ഹെവന്റെ’ പുതിയ രൂപമാണ് എ.ഇ.ഡബ്ല്യൂവിനെ താങ്ങി നിര്‍ത്തുന്ന നാല് യുവതാരങ്ങള്‍.
ലെജന്‍ഡറി സ്റ്റിങ്ങിന്റെ മെന്റര്‍ഷിപ്പിലെത്തുന്ന ഡാര്‍ബി അലന്‍, ക്രിസ് ജെറിക്കോയുടെ കീഴില്‍ കളിയടവ് പഠിച്ച സാമി ഗുവേര, ഫാന്‍ ഫേവറിറ്റായ ‘ജംഗിള്‍ ബോയ്’ ജാക്ക് പെറി, പ്രൊ റെസ്‌ലിങ്ങില്‍ നിലവിലെ ഏറ്റവും വലിയ ഹീല്‍ ക്യാരക്ടറായ എം.ജെ.എഫ് എന്നിവരാണ് ഇന്‍ഡസ്ട്രിയുടെ ഭാവിയായി കണക്കാക്കപ്പെടുന്ന മേഡേണ്‍ ഫോര്‍ പില്ലേര്‍സ് ഓഫ് ഹെവന്‍.
ഇവര്‍ക്കൊപ്പം എന്‍.ജെ.പി.ഡബ്ല്യൂവിന്റെ സൂപ്പര്‍ താരങ്ങളുമൊന്നിക്കുമ്പോള്‍ ചാര്‍ട്ട്ബസ്റ്ററാകാന്‍ പോകുന്ന ഇവന്റായി ഫോര്‍ബിഡന്‍ ഡോര്‍ മാറും.
തകര്‍പ്പന്‍ മാച്ച് കാര്‍ഡുകള്‍ തന്നെയാണ് ഫോര്‍ബിഡന്‍ ഡോറിന്റെ പ്രത്യേകത. പ്രൊഫഷണല്‍ റെസ്‌ലിങ് എന്നാല്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ മാത്രം അല്ല എന്ന് ബോധ്യമുള്ള ഏതൊരു ആരാധകനെയും ഹരം കൊള്ളിക്കാന്‍ പോന്ന മാച്ചുകളാണ് ഈ പേ പെര്‍ വ്യൂവിലുള്ളത്.
ഇന്‍ഡസ്ട്രിയിലെ ടോപ് ഗണ്‍സായ കെന്നി ഒമേഗയും വില്‍ ഓസ്‌പ്രേയും വീണ്ടും ഏറ്റമുട്ടുന്നു എന്ന പ്രത്യേകതയും ഫോര്‍ബിഡന്‍ ഡോറിനുണ്ട്. ജോണ്‍ സീന vs റാന്‍ഡി ഓര്‍ട്ടണ്‍ എന്ന പോലെ, ദി റോക്ക് vs ‘സ്‌റ്റോണ്‍ കോള്‍ഡ്’ സ്റ്റീവ് ഓസ്റ്റിന്‍ എന്ന പോലെ ഒരു കാലത്ത് ന്യൂ ജപ്പാന്‍ ആരാധകര്‍ക്കിടയില്‍ ആഘോഷിക്കപ്പെട്ട ഈ റൈവല്‍റി വീണ്ടും സ്‌ക്വയേര്‍ഡ് സര്‍ക്കിളിലേക്കെത്തുകയാണ്.
ഇതിന് പുറമെ ഐ.ഡബ്ല്യൂ.ജി.പി ചാമ്പ്യന്‍ഷിപ്പ്, എ.ഇ.ഡബ്ല്യൂ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി നിരവധി ചാമ്പ്യന്‍ഷിപ്പ് മാച്ചുകളും ഈ പേ പെര്‍ വ്യൂവിന്റെ ഭാഗമാണ്.
കെന്നി ഒമേഗ (ചാമ്പ്യന്‍) vs വില്‍ ഓസ്‌പ്രേ – ഐ.ഡബ്ല്യൂ.ജി.പി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് (Kenny Omega (c) vs. Will Ospreay – IWGP United States Heavyweight Championship)
സനാഡ (ചാമ്പ്യന്‍) vs ജംഗിള്‍ ബോയ് ജാക്ക് പെറി – ഐ.ഡബ്ല്യൂ.ജി.പി വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് (SANADA (c) vs. Jungle Boy – IWGP World Heavyweight Championship)
എം.ജെ.എഫ് (ചാമ്പ്യന്‍) vs ഹിരോഷി ടനാഹാഷി – എ.ഇ.ഡബ്ല്യൂ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് (MJF (c) vs. Hiroshi Tanah-ashi AEW World Heavyweight Championship)
ബ്രയന്‍ ഡാന്യല്‍സണ്‍ vs കസൂച്ക ഒക്കാഡ (Bryan Danielson vs. Kazuchika O-kada)