ലോക ഫുട്ബോളിൽ നിലവിൽ വലിയ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കുന്ന താരങ്ങളാണ് മെസിയും റൊണാൾഡോയും. ഇവരിൽ ആരാണ് മികച്ചത് എന്ന തർക്കത്തിന് പതിറ്റാണ്ടുകൾ പഴക്കമായിട്ടുണ്ട്.
ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോഴും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം രണ്ടാം തവണ നേടിയപ്പോഴും ഈ തർക്കത്തിൽ മെസിക്ക് മുൻതൂക്കം ലഭിച്ചു എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലും, ഫുട്ബോൾ വിദഗ്ധർക്കുമിടയിലും ഉയർന്ന് വന്നിരുന്നു.
” റൊണാൾഡോ ഒരു യഥാർത്ഥ അത് ലറ്റിക്ക് ഫുട്ബോളർ ആണ്. എന്നാൽ മെസിയെ ഒരു മികച്ച ആർട്ടിസ്റ്റ് ആയി കണക്കാക്കാം.
ഇതാണ് ഇരു താരങ്ങളും തമ്മിലുള്ള വ്യത്യാസം. ഓരോരുത്തരും ഇവരിൽ ആരെയെങ്കിലും തീർച്ചയായും ഇഷ്ടപ്പെടുന്നു.
നമ്മൾ ഈ കളിയെ ആത്മാർത്ഥമായി സ്നേഹിച്ചാൽ നമ്മൾ ആർട്ടിസ്റ്റിനെ ഇഷ്ടപ്പെടും. ക്രിയാത്മകതയുള്ള കളിക്കാർ പുതിയ കാര്യങ്ങൾ കാണിച്ചു തരും,’ വെങർ പറഞ്ഞു.
“എന്നാൽ ഞാൻ റൊണാൾഡോയെ തള്ളി പറയുന്നില്ല. അദ്ദേഹത്തിന് നിരവധി സവിശേഷതകൾ ഉണ്ട്. ഞാൻ വിശ്വസിക്കുന്നത് റൊണാൾഡോയുടെ സ്റ്റൈലിന് അനുസരിച്ചാണ് ഫുട്ബോൾ ഉണ്ടായി വന്നിരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം.
ഇക്കാരണത്താൽ ക്രിയാത്മകതമയുള്ള കളിക്കാരെ തള്ളിപറയണമെന്നല്ല ഞാൻ ഉദ്ദേശിച്ചത്. ഫുട്ബോൾ ഉണ്ടായി വന്നിരിക്കുന്നത് വശ്യതയാർന്ന രൂപത്തിലാണ്. അത് റൊണാൾഡോയുടെ കളിയിലുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മെസി പി.എസ്.ജിക്ക് വേണ്ടി കളിക്കാനായി ഉടൻ പാരിസിലേക്കെത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ റൊണാൾഡോ ഇത് വരെ ഏത് ക്ലബ്ബിൽ കളിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല. നേരത്തേ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറുമായി 200 മില്യൺ യൂറോയുടെ കരാർ റൊണാൾഡോ ഒപ്പുവെച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിരുന്നു.
എന്നാൽ വിഷയം ഇത് വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Content Highlights:Football is evolved by Ronaldo’s style of play; Legendary coach