ന്യൂദല്‍ഹി: വനിതാ ദിനത്തില്‍ അടുക്കള ഉപകരണങ്ങള്‍ പ്രൊമോര്‍ട്ട് ചെയ്ത സംഭവത്തില്‍ ക്ഷമാപണം നടത്തി ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ ഫ്ളിപ്പ്ക്കാര്‍ട്ട്.
അന്താരാഷ്ട്ര വനിതാ ദിനത്തിലായിരുന്നു ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ പരസ്യം. ഈ വനിതാ ദിനം, നമുക്ക് ആഘോഷിക്കാം. 299 മുതല്‍ക്ക് അടുക്കള ഉപകരണങ്ങള്‍ നേടൂ, എന്നായിരുന്നു ഉപഭോക്താക്കള്‍ക്ക് ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ സന്ദേശം. ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ പരസ്യം നെഗറ്റീവ് സ്റ്റീരിയോടൈപ്പ് ഉറപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
അടുക്കള ഉപകരണങ്ങള്‍ എന്തിനാണ് സ്ത്രീകളുമായി ബന്ധപ്പെടുത്തുന്നതെന്നാണ് ഫ്ളിപ്പ്ക്കാര്‍ട്ട് അയച്ച മെസേജിന്റെ സ്ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്ത് ഒരു ഉപഭോക്താവ് ചോദിച്ചത്.