കൊച്ചി: ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ദൃശ്യം 2 തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് തിയേറ്റര്‍ സംഘടനയായ ഫിയോക്ക്. നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് ഫിയോക്ക്.
മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അഭിനയിച്ച ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. തിയേറ്റര്‍ റിലീസ് ആയിരിക്കില്ലെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു.
ഫിയോക്കിന്റെ പുതിയ സമിതിയുടെ യോഗത്തിലാണ് തീരുമാനം. അതേസമയം തുടര്‍ച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ വിലക്കിയേക്കുമെന്ന് നടന്‍ ഫഹദ് ഫാസിലിന് ഫിയോക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
ഫഹദ് ഫാസിലുമൊത്ത് നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ച് സംഘടനയുടെ തീരുമാനം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒ.ടി.ടിയില്‍ മാത്രം റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് ഫഹദ് പറഞ്ഞതെന്നാണ് പുറത്ത് വരുന്ന വിവരം.
അടുത്തിടെ ഫഹദിന്റെതായി പുറത്ത് വന്ന ജോജി, ഇരുള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒടിടി യിലായിരുന്നു റിലീസ് ചെയ്തിരുന്നത്. ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയ സീയൂ സൂണ്‍ എന്ന ചിത്രവും ഒ.ടി.ടി റിലീസ് ആയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക