Kerala News
വയനാട് സാമൂഹ്യ ക്ഷേമ ഓഫീസില്‍ തീപിടിത്തം;കംപ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 26, 05:44 pm
Wednesday, 26th August 2020, 11:14 pm

വയനാട്: വയനാട് സിവില്‍ സ്റ്റേഷനിലെ സാമൂഹ്യ ക്ഷേമ ഓഫീസില്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. കംപ്യൂട്ടറും നിരവധി ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തിനശിച്ചു.

രാത്രി 10.30ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനാണ് തീ കത്തുന്നത് ആദ്യമായി കാണുന്നത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fire broke out at Wayanad