Kerala News
കുന്നംകുളം നഗരത്തില്‍ വന്‍തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 27, 03:58 am
Wednesday, 27th January 2021, 9:28 am

കുന്നംകുളം: തൃശൂരിലെ കുന്നംകുളത്ത് വന്‍ തീപിടിത്തം. നഗരഭാഗത്തെ ആക്രിക്കടക്കും കടലാസ് ഗോഡൗണിനുമാണ് തീപിടിച്ചത്.

രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. മണിക്കൂറുള്‍ നീണ്ട പരിശ്രമിത്തിനൊടുവില്‍ തീയണക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പുലര്‍ച്ചെ നാലരയോടെ യേശുദാസ് റോഡിലെ ആക്രിക്കടയില്‍ ആദ്യം തീപിടിക്കുകയായിരുന്നു. ആക്രികടയുടെ പുറകുവശത്തു നിന്നാണ് തീപടരാന്‍ തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീട് അടുത്തുള്ള കടലാസ് ഗോഡൗണിലേക്കും ബൈന്‍ഡിംഗ് സെന്ററിലേക്കും തീപടര്‍ന്നു.

പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. സംഭവത്തില്‍ പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. എന്നാല്‍ കേടുപാടുകളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ എത്രത്തോളം നഷ്ടം സംഭവിച്ചുവെന്ന കൃത്യമായി വിലയിരുത്താന്‍ സാധിക്കൂ.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.