national news
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്നാരോപണം; സരിഗമപാ റിയാലിറ്റി ഷോ റണ്ണര്‍ അപ്പായ ഗായകനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 28, 07:40 am
Thursday, 28th May 2020, 1:10 pm

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്നാരോപിച്ച് സീ ബംഗ്ലാ ചാനലിലെ സരിഗമപ റിയാലിറ്റി ഷോ ഫൈനലിസ്റ്റും ബംഗ്ലാദേശ് സ്വദേശിയുമായ ഗായകനെതിരെ കേസ്.

മൈനുള്‍ അഹ്‌സാന്‍ നോബിൡനെതിരെയാണ് ത്രിപുരയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്.

ഇന്ത്യന്‍ നിയമപ്രകാരം സെക്ഷന്‍ 500, 504, 505, 153 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

2019 ലെ സരിഗമപാ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു മൈനുള്‍.