വളരെയധികം സന്തോഷത്തോടെയും അഭിമാനത്തോടെയും എഴുതുന്ന പോസ്റ്റാണ്. അഞ്ചു വര്‍ഷം മുന്‍പ് തുടങ്ങിയ ഒരു ഉദ്യമം പൂര്‍ത്തീകരിക്കുന്ന ദിവസം.
വലിയ സംഭവമൊന്നുമല്ല. പക്ഷേ, ഞങ്ങള്‍ കുറച്ചു പേരുടെ വലിയൊരു സ്വപ്നമായിരുന്നു. കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്, മലയാളത്തിന് പ്രാധാന്യം നല്‍കികൊണ്ട് ഒന്ന്. ആ ലക്ഷ്യം യാഥാര്‍ഥ്യമായി. ഇനി വിലയിരുത്തേണ്ടത് നിങ്ങളാണ്. ഞങ്ങള്‍ക്ക് സാധിക്കാവുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ കാണുന്ന നൂറിലധികം തരം പാമ്പുകളുടെ എഴുനൂറിലധികം ചിത്രങ്ങള്‍. ഓരോ സ്പീഷീസിനെ കുറിച്ചും ലളിതമായ വിവരണം. സാധാരണ പുസ്തകങ്ങളിലും ആപ്പുകളും കാണുന്ന രീതിയിലുള്ള സ്‌കെയില്‍ കൗണ്ട് ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല. അല്പം അകലെ ഒരു പാമ്പിനെ കണുന്ന ഒരു സാധാരണക്കാരനെ തിരിച്ചറിയാന്‍ സഹായിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ വിവരങ്ങളില്‍ സാങ്കേതിക പദങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ഒഴിവാക്കി.
2016-ല്‍ രൂപീകരിച്ച ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരുകൂട്ടം ഡോക്ടര്‍മാരും ഗവേഷകരും അഞ്ച് രാജ്യങ്ങളില്‍ ആയിരുന്ന് തയ്യാറാക്കിയതാണ് ഈ വിവരണങ്ങള്‍. വിവരണം മാത്രമല്ല അവയുടെ ഓഡിയോയും കേള്‍ക്കാം. വിവരണങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.
പാമ്പുകളുടെ വിവരണങ്ങളിലെ ഇംഗ്ലീഷ് പോഡ്കാസ്റ്റ് ചെയ്തിരിക്കുന്നത് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ആണ്. ജാലുവും നിനയും സ്‌നിയയും. അല്പം വ്യത്യസ്തമായ ആക്‌സന്റ് ആയിരിക്കും, ഒന്ന് കേട്ട് നോക്കൂ.
കേരളത്തില്‍ സാധാരണ കാണുന്ന പാമ്പുകളുടെ ഓരോന്നിന്റെയും ഇരുപതോളം ചിത്രങ്ങള്‍. ചില പാമ്പുകളുടെ 20 നിറഭേദങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ട് എന്നതില്‍ സന്തോഷമുണ്ട്.
ഓരോ സ്പീഷീസിനെയും തിരിച്ചറിയാനായി ഐഡി ടിപ്‌സ് ഇന്‍ഫോ ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോന്നും സൂം ചെയ്ത് വ്യക്തമായി കാണാം. മാസങ്ങള്‍ നീണ്ട പരിശ്രമമാണ് ആ ഇന്‍ഫോ ഗ്രാഫിക്‌സ്. മൂന്നു രാജ്യങ്ങളിലായിരുന്ന് നാലഞ്ചു പേര്‍ രാപകലില്ലാതെ അധ്വാനിച്ചതിന്റെ ഫലം. ഇതിലും സാങ്കേതിക വിവരണങ്ങള്‍ അധികം ഉള്‍പ്പെടുത്തിയിട്ടില്ല.
സൈ്വപ്പ് ചെയ്തു സ്പീഷീസ് മാറ്റാം. വിഷമുള്ള പാമ്പുകളെ പോലെ തന്നെ കാഴ്ചയില്‍ തോന്നിക്കുന്ന വിഷമില്ലാത്ത പലതരം പാമ്പുകള്‍ ഉണ്ട്. അവയെ എങ്ങനെ തിരിച്ചറിയാം എന്നതിന് വേണ്ടി മാത്രമായി ഒരു മെനു. ഇന്‍ഫോ ഗ്രാഫിക്‌സ് ആണ്. സൂം ചെയ്ത് വിശദമായി കാണാം.
കേരളത്തില്‍ കാണുന്ന പാമ്പുകളില്‍ അപകടകാരികളായ 20 പാമ്പുകളുടെ മാത്രം ഒരു മെനു. അപകടകാരികള്‍ അല്ലാത്ത പാമ്പുകള്‍ക്ക് ആയി മറ്റൊരു മെനു.
നിങ്ങള്‍ ഒരു പാമ്പിനെ കണ്ടു എന്നിരിക്കട്ടെ. നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എങ്കില്‍ ഒരു ഫോട്ടോ എടുത്ത് ഞങ്ങള്‍ക്ക് അയച്ചു തരൂ. ഈ ആപ്പില്‍ അതിനുള്ള സൗകര്യം ഉണ്ട്. വൈകാതെ മറുപടിയും ലഭിക്കും. ഈ ആപ്പില്‍ തന്നെ. ഈ സൗകര്യം ഉപയോഗിക്കണമെങ്കില്‍ ഓണ്‍ലൈന്‍ ആവണം എന്നുമാത്രം. ഒരു കാര്യം കൂടി, പാമ്പ് കടിയേറ്റ അവസ്ഥയിലാണെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക. പാമ്പ് കടിയേറ്റ അവസരങ്ങളില്‍ മറുപടി കിട്ടാന്‍ വേണ്ടി കാത്തു നില്‍ക്കരുത്. വിലയേറിയ സുവര്‍ണ്ണ നാഴികകള്‍ നഷ്ടപ്പെടുത്തരുത്.
പ്രഥമ ശുശ്രൂഷ; ഡോക്ടര്‍മാര്‍ ചേര്‍ന്ന് എഴുതിയ ലേഖനം. പുസ്തകങ്ങളില്‍ വായിക്കുന്ന അറിവുകള്‍ക്ക് പുറമേ അനുഭവ പരിചയം കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലേഖനം.
പാമ്പുകടിയേറ്റാല്‍; ശാസ്ത്രീയമായ ചികിത്സാ സൗകര്യങ്ങളുള്ള കേരളത്തിലെ 158 ആശുപത്രികളുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ്. ആശുപത്രിയുടെ ഫോണ്‍ നമ്പറും കൂടെയുണ്ട്, ആവശ്യം ഉണ്ടായാല്‍ വിളിച്ച് അന്വേഷിച്ച ശേഷം പോകാം. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആശുപത്രികളുടെ ലിസ്റ്റ് പ്രത്യേകം കാണിക്കും. മാത്രമല്ല, നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ആശുപത്രിയിലേക്കുള്ള വഴിയും ഉണ്ട്, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണത്. മിക്ക ജില്ലകളുടെയും ആശുപത്രികളുടെ പട്ടിക തയ്യാറാക്കിയത് അതാത് ജില്ലകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ചേര്‍ന്ന്.
പാമ്പുകടിയേറ്റാല്‍ ശാസ്ത്രീയമായ ചികിത്സയുടെ പ്രാധാന്യം. അനുഭവ പരിചയം ഉള്ള ഡോക്ടര്‍മാര്‍ ചേര്‍ന്ന് എഴുതിയ ലേഖനങ്ങള്‍. ഇതിനായി മാത്രം ഒരു മെനു.
പൊതുവായ അറിവുകള്‍ക്കായി ഇന്‍ഫോ എന്ന ഒരു മെനു. പാമ്പു കടി ഒഴിവാക്കാന്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ഒരു ലേഖനം. പാമ്പുകളെക്കുറിച്ച് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ ഒരു ആമുഖം. പാമ്പുകളെ തിരിച്ചറിയുന്നത് എങ്ങനെ എന്ന ഒരു ലേഖനം. മേഖലയിലെ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയ ലേഖനങ്ങള്‍.
കേരളത്തില്‍ പ്രചാരത്തിലുള്ള കെട്ടുകഥകളും അന്ധവിശ്വാസങ്ങളും, ഒരു പൊളിച്ചടുക്കല്‍. ഇതിനായി മാത്രം ഒരു മെനു.
ഇവയൊക്കെ നിങ്ങള്‍ക്ക് കേള്‍ക്കുകയും ചെയ്യാം. എല്ലാ ലേഖനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. ഓഡിയോയും രണ്ടു ഭാഷയിലും ലഭ്യമാണ്. ഓഡിയോ കേള്‍ക്കണമെങ്കില്‍ ഓണ്‍ലൈന്‍ ആവണം എന്ന് മാത്രം.
കേരളത്തില്‍ പാമ്പുകളെ റെസ്‌ക്യൂ ചെയ്യാന്‍ വനം വകുപ്പിന്റെ പരിശീലനം ലഭിച്ച, ലൈസന്‍സ് ലഭിച്ച എണ്ണൂറിലധികം പേരുടെ ജില്ലതിരിച്ചുള്ള വിവരങ്ങള്‍. നിങ്ങളുടെ പരിസരത്ത് ഒരു പാമ്പിനെ കണ്ടാല്‍ ഇവരുടെ സഹായം തേടാം.
ലേഖനങ്ങളുടെ പോഡ്കാസ്റ്റ് കേള്‍ക്കാന്‍ വേണ്ടി മാത്രമായി ഒരു മെനുവും ഉണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ജോലി ഊര്‍ജ്ജിതമായത് ഈ കോവിഡ് കാലത്താണ്. ഓരോ ദിവസവും നാലും അഞ്ചും മണിക്കൂര്‍ നീണ്ട ഗൂഗിള്‍ മീറ്റ്. ഇത് തുടര്‍ച്ചയായി പല ആഴ്ചകള്‍ നീണ്ടു. അങ്ങനെയാണ് ഇന്‍ഫോ ഗ്രാഫിക്‌സും മറ്റും ചെയ്തത്.
കേരളത്തിന് അകത്തും പുറത്തുമുള്ള 130 ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ പാമ്പുകളുടെ ചിത്രങ്ങളുണ്ട്.
ഞങ്ങള്‍ക്ക് സാധിക്കുന്നതിന്റെ പരമാവധി ചെയ്തു. ഇനി നിങ്ങള്‍ വിലയിരുത്തൂ…
അടുത്തത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചര്‍ ഉപയോഗിച്ച് പാമ്പുകളെ തിരിച്ചറിയാനുള്ള ഓഫ് ലൈന്‍ ഫീച്ചര്‍ തയ്യാറാക്കാനുള്ള ശ്രമമാണ്. നിങ്ങളുടെ സഹകരണം ഉണ്ടെങ്കില്‍ വൈകാതെ അതും ഉള്‍പ്പെടുത്താന്‍ സാധിക്കും എന്ന് കരുതുന്നു.
ആപ്പ് ഫ്രീ ആണ്.
ആത്മവിശ്വാസത്തോടെ ഒരു അഭ്യര്‍ത്ഥന…ഇതൊന്ന് ഇന്‍സ്റ്റോള്‍ ചെയ്യണം, ഇഷ്ടപ്പെട്ടെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിര്‍ദ്ദേശിക്കണം. ഞങ്ങളുടെ വര്‍ഷങ്ങളുടെ പ്രയത്‌നമാണ്… സ്വപ്നമാണ്…സഹകരണം പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ, നന്ദി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക