ഫാദര്‍ സ്റ്റാന്‍ സ്വാമി വെന്റിലേറ്ററില്‍; മികച്ച ചികിത്സ ഉറപ്പ് വരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
national news
ഫാദര്‍ സ്റ്റാന്‍ സ്വാമി വെന്റിലേറ്ററില്‍; മികച്ച ചികിത്സ ഉറപ്പ് വരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th July 2021, 11:11 pm

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് നിര്‍ദേശം മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയ്ക്ക് നല്‍കി.

നിലവില്‍ മുംബൈ ഹോളിഫാമിലി ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് 84 കാരനായ സ്റ്റാന്‍ സ്വാമിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്.

ഈ കേസില്‍ ഇതിനോടകം സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്.

നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ.

പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്ചോര്‍, ജ്യോതി ജഗ്തപ്, എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Father Stan Swamy on the ventilator; The Human Rights Commission wants to ensure better treatment