ആംബുലന്‍സിന് പണം നല്‍കാനില്ല, സൗജന്യമായി ലഭിച്ച ആംബലന്‍സ് ഉപയോഗിക്കാന്‍ വിടാതെ ഡ്രൈവര്‍മാര്‍; മകന്റെ മൃതദേഹം മോട്ടോര്‍ സൈക്കിളില്‍ ഗ്രാമത്തിലെത്തിച്ച് പിതാവ്
തിരുപ്പതി: ആന്ധ്രാപ്രദേശില്‍ ആംബുലന്‍സിന് പണം നല്‍കാനില്ലാത്തതിനെ തുടര്‍ന്ന് മകന്റെ മൃതദേഹം മോട്ടോര്‍ സൈക്കിളില്‍ ഗ്രാമത്തിലെത്തിച്ച് പിതാവ്.
മകന്റെ മൃതദേഹം മോട്ടോര്‍ സൈക്കിളില്‍ കയറ്റി തിരുപ്പതിയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സ്വന്തം ഗ്രാമത്തിലേക്കാണ് ഇദ്ദേഹം കൊണ്ടുപോയത്.
തിരുപ്പതിയിലെ എസ്.വി.ആര്‍ റൂയ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ സ്വകാര്യ ആംബുലന്‍സ് ഓപ്പറേറ്റര്‍മാര്‍ ആംബുലന്‍സിന്റെ വാടക കുറയ്ക്കാത്തതിനാലാണ് പിതാവ് മകന്റെ മൃതദേഹം മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോയത്.
മരിച്ചയാളുടെ ഗ്രാമവാസികള്‍ സംഘടിപ്പിച്ച സൗജന്യ ആംബുലന്‍സ് അനുവദിക്കാന്‍ പോലും സ്വകാര്യ ആംബുലന്‍സ് ഓപ്പറേറ്റര്‍മാര്‍ സമ്മതിച്ചില്ല. മറ്റ് വഴികളൊന്നുമില്ലാതെ, തന്റെ മകന്റെ മൃതദേഹം മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോവുകയയിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ആറ് സ്വകാര്യ ആംബുലന്‍സ് ഓപ്പറേറ്റര്‍മാരെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Father forced to take body of his son on motorcycle, when ambulance operators refused