പിന്നോട്ടില്ല, സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍; ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കു നേരെ പ്രതിഷേധം
national news
പിന്നോട്ടില്ല, സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍; ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കു നേരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th July 2021, 4:05 pm

ന്യൂദല്‍ഹി: ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കുനേരെ കര്‍ഷകരുടെ പ്രതിഷേധം. യമുനാനഗര്‍, ഹിസാര്‍ എന്നീ ജില്ലകളിലാണ് കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറിയത്. രണ്ട് ജില്ലകളില്‍ വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി. നേതാക്കള്‍ക്കെതിരെയാണ് പ്രതിഷേധം നടന്നത്. രണ്ട് സ്ഥലത്തും കര്‍ഷകര്‍ പൊലീസുമായി ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷമുണ്ടായി.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധങ്കര്‍, ഗതാഗത മന്ത്രി മൂല്‍ചന്ദ് എന്നിവര്‍ക്കുനേരയാണ് പ്രതിഷേധം നടന്നത്. ഗുരു ജംബേശ്വര്‍ സര്‍വകലാശാലയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പ്രതിഷേധം നടന്നത്. ഗതാഗത മന്ത്രി മൂല്‍ചന്ദുനു നേരയും സമാനമായ പ്രതിഷേധമുണ്ടായി.

പ്രതിഷേധം മുന്നില്‍ കണ്ട് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ട്രാക്ടറുകളുമായി എത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പൊളിച്ചുമാറ്റുകയായിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പ്രതിഷേധം അരങ്ങേറിയത്. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരും. പാര്‍ലമെന്റിന മുന്നില്‍ സമരം നടത്തി കര്‍ഷകപ്രതിഷേധം കടുപ്പിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നു.

വര്‍ഷകാല സമ്മേളനം ഈ മാസം 19 തുടങ്ങാനാനിരിക്കെയാണ് കര്‍ഷകരുടെ പ്രഖ്യാപനം. സിംഘുവില്‍ കഴിഞ്ഞ ആഴ്ച കൂടിയ സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലായിരുന്നു തീരുമാനം എടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Farmers Protest At BJP Events In Two Haryana Districts