ചെന്നൈ: കര്‍ഷക സംഘടനാ നേതാവിനെ ചെരുപ്പ് കൊണ്ടടികുന്ന ബി.ജെ.പി നേതാവിന്റെ ദൃശ്യം പുറത്ത്. കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത കര്‍ഷക സംഘടന നേതാവിന് നേരെ ബി.ജെ.പി വനിതാ വിഭാഗം സെക്രട്ടറി നെല്ലൈയമ്മാള്‍ ചെരുപ്പ് കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത വന്നത്. തൂത്തുകുടിയില്‍ യോഗത്തിനിടെയായിരുന്നു സംഭവം. ചെരുപ്പ് കൊണ്ട് അടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്തതാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്. ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരെ തിരുച്ചെണ്ടൂര്‍ ക്ഷേത്രത്തില്‍ വെച്ച് കര്‍ഷകര്‍ ലഘുലേഖ വിതരണം ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് കര്‍ഷക നേതാവായ അയ്യാകണ്ണിനെ നെല്ലൈയമ്മാള്‍ മര്‍ദ്ദിച്ചത്.
Related : ഹാദിയ കേരളത്തിലേക്ക്; ഷെഫിന്‍ ജഹാനൊപ്പം രാത്രി മലപ്പുറത്തെത്തും
ലഘുലേഖ വിതരണത്തിനിടെ കര്‍ഷകരും ബി.ജെ.പി നേതാവും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നിരുന്നു. അതിന് ശേഷമാണ് അയ്യകണ്ണനെ നെല്ലമ്മാള്‍ വഞ്ചകനെന്ന് വിളിക്കുകയും ചെരുപ്പ് കൊണ്ട് മുഖത്തടിക്കുകയും ചെയ്തത്. സംഭവത്തിന്റെ ചിത്രം പുറത്ത് വന്നതോടെ ബി.ജെ.പി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
എന്നാല്‍ സംഭവം വിവാദമായതോടെ വനിതാ നേതാവിനെ അപമാനിച്ച കര്‍ഷക നേതാവിനെ അറസ്റ്റുചെയ്യണമെന്ന വിചിത്രവാദവുമായി ബി.ജെ.പി രംഗത്തെത്തി. വനിതാ നേതാവിനെ അസഭ്യം പറഞ്ഞു എന്നാണ് ബി.ജെ.പി പറയുന്നത്.
നേരത്തെ കര്‍ഷകരുടെ വായ്പ്പ എഴുതിതള്ളണമെന്നും വിളകള്‍ക്ക് ന്യായവില ഉറപ്പാക്കണ
മെന്നും ആവിശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കര്‍ഷകരെ സംഘടിപ്പിച്ച് അയ്യകനുവിന്റെ നേതൃത്വത്തില്‍ ദല്‍ഹിയിലെ പാര്‍ലമെന്റിന് മുമ്പില്‍ സമരം നടത്തിയിരുന്നു.