2024 സീസണിലെ പുരുഷ വിഭാഗം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത് മാഞ്ചസ്റ്റര്‍ സിറ്റി മിഡ് ഫീല്‍ഡര്‍ റോഡ്രിയായിരുന്നു. സ്ത്രീകളുടെ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയത് ബാഴ്സലോണയുടെ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ ഐറ്റാനാ ബോണ്‍മാട്ടിയുമായിരുന്നു.
എന്നാല്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിനാണ് പുരുഷ വിഭാഗം ബാലണ്‍ ഡി ഓര്‍ ലഭിക്കുകയെന്നാണ് ഫുട്ബോള്‍ ലോകം ഒന്നടങ്കം വിശ്വസിച്ചിരുന്നത്.
പക്ഷെ അവസാന നിമിഷമാണ് ഇത്തവണ വിനിക്ക് പുരസ്‌കാരം ലഭിക്കില്ല എന്ന് റിപ്പോട്ടുകള്‍ വന്നത്. വിനിക്ക് ബാലണ്‍ ഡി ഓര്‍ ലഭിക്കില്ലെന്ന് അറിഞ്ഞതോടെ വലിയ ആരാധക രോക്ഷവും ഉണ്ടായിരുന്നു. പിന്നാലെ റയല്‍ മാഡ്രിഡ് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാഴ്‌സയും എസ്പനോളും തമ്മിലുള്ള മത്സരത്തിനിടെ ബാഴ്‌സ ആരാധകര്‍ വിനീഷ്യസിനെ പരിഹസിച്ചു.
ബാലണ്‍ ഡി ഓര്‍ കിട്ടിയില്ലെങ്കിലും ബീച്ചില്‍ കളിക്കുന്ന പന്ത് പുരസ്‌കാരമായി കിട്ടും എന്നാണ് ആരാധകര്‍ വിനിയെ കളിയാക്കിയത്. ഒരുപാട് മുന്‍ താരങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. അതേ സമയം ബാലണ്‍ ഡി ഓര്‍ ജേതാവ് റോഡ്രി സ്പാനിഷ് യുവ താരം ലാമിന്‍ യമാലിനെക്കുറിച്ച് അടുത്തിടെ സംസാരിച്ചിരുന്നു.
ലാമിന്‍ മികച്ച കഴിവുള്ളവനാണെന്നും വൈകാതെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിക്കമെന്നുമാണ് താരം പറഞ്ഞത്. എന്നാല്‍ ബാലണ്‍ ഡി ഓര്‍ തോരോട്ടത്തില്‍ രണ്ടാമനായിരുന്ന വിനീഷ്യസ് ജൂനിയറെക്കുറിച്ച് റോഡ്രി ഒന്നും സംസാരിച്ചിരുന്നില്ല.
Content Highlight: Fans Make Fun of Venicus Jr About Balon De Or