20 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ചിത്രം ഗില്ലി ബോക്‌സ് ഓഫീസിലെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞിരുന്നു. 20 കോടിയോളമാണ് റീ റിലീസില്‍ ഗില്ലി അടിച്ചെടുത്തത്. ഒരു തമിഴ് സിനിമ റീ റിലീസില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണിത്. ഇതിന് പിന്നാലെ മറ്റ് നടന്മാരുടെയും സിനിമകള്‍ റീ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.
വിജയ്‌യുടെ തന്നെ വില്ല് റീ റിലീസ് ചെയ്യുന്നുവെന്ന വാര്‍ത്തയാണ് ഇതില്‍ ഏറ്റവും പുതിയത്. 4Kയില്‍ റീമാസ്റ്റര്‍ ചെയ്ത വേര്‍ഷന്‍ വിജയ്‌യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 21ന് പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഐന്‍ഗാരന്‍ പികചേഴ്‌സ് എക്‌സിലൂടെ അറിയിച്ചു. ഇതിന് പിന്നാലെ വില്ല് റീ റിലീസ് ചെയ്‌തേക്കല്ലേ എന്ന അപേക്ഷയുമായി ഒരു വിഭാഗം ആളുകള്‍ നിര്‍മാതാക്കള്‍ക്ക് മറുപടിയുമായി എത്തി. വില്ലിന് പകരം തുപ്പാക്കിയോ, വേട്ടക്കാരനോ റീ റിലീസ് ചെയ്യൂ എന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.
😻💕#Villu : Get ready, Vijay fans! We have an exciting announcement that’s sure to get your hearts racing.🙋♂️
On 21st June 2024, in celebration of our beloved Ilaiya #Thalapathy #Vijay ‘s 50th birthday, the legendary film ‘#Villu‘ will be released worldwide. This is a… pic.twitter.com/qC2NxVc9BB
— Karan Ayngaran (@karan_ayngaran) May 4, 2024
പോക്കിരി എന്ന സര്‍വകാല വിജയത്തിന് ശേഷം പ്രഭുദേവയും വിജയ്‌യും ഒന്നിച്ച് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വില്ല്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ ചിത്രം സോള്‍ജ്യറിന്റെ റീമേക്കായിരുന്നു വില്ല്. വിജയ് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ വടിവേലു, നയന്‍താര, പ്രകാശ് രാജ്, മനോജ്.കെ. ജയന്‍ തുടങ്ങി വന്‍ താരനിര തന്നെ ഉണ്ടായിരുന്നു.
vettaikaran,thuppaki, madurai,tirupachi,re release these kind of movies .
we dont need villu rerelease! we need another movies! #thalapathy— abhijithkrishna (@abhijit12199041) May 4, 2024
എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കിയ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത് മാത്രമായിരുന്നു ഏക ആശ്വാസം. വിജയ് ആരാധകര്‍ പോലും മറക്കാന്‍ ആഗ്രഹിക്കുന്ന പരാജയമായിരുന്നു വില്ലിന്റേത്. ഈ സിനിമക്ക് ശേഷം പിന്നീട് പ്രഭു ദേവയുടെ ചിത്രങ്ങളില്‍ വിജയ് നായകനായി വന്നിട്ടില്ല.
Content Highlight: Fans are not happy in re release of Villu in Vijay’s birthday