പാചകവിദഗ്ധനും നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു
Kerala News
പാചകവിദഗ്ധനും നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th August 2021, 9:37 am

തിരുവല്ല: പാചകവിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന ചികിത്സയിലായിരുന്നു.

5 മാസം മുമ്പ് നൗഷാദ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയമായിരുന്നു. കഴിഞ്ഞ ദിവസമാണ് നൗഷാദിന്റെ നിലഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സര്‍ജറിക്ക് ശേഷം വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. നാല് ആഴചയായി സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവിലായിരുന്നു നൗഷാദ്.

കേരളത്തിലെ പ്രശസ്ത പാചകവിദഗ്ധനായ നൗഷാദ് ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയനായിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു നൗഷാദ്.

രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവര്‍ നൗഷാദിന്റെ ഭക്ഷണത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പാചകത്തിനൊപ്പം തന്നെ സിനിമാമേഖലയിലും നൗഷാദ് തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്.

രണ്ടാഴ്ച മുമ്പ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Famous chef and film producer Naushad passes away