മുംബൈ: ഒരു ഫ്‌ളാറ്റ് മാത്രമുള്ള കുടുംബങ്ങള്‍ക്ക് മതിയായ പാര്‍ക്കിംഗ് സ്ഥലമില്ലെങ്കില്‍ നാലോ അഞ്ചോ കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കരുതെന്ന് ബോംബൈ ഹൈക്കോടതി.
വാഹനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സംബന്ധിച്ച് മഹാരാഷ്ട്രയില്‍ ഒരു ഏകീകൃത നയമില്ലാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
മതിയായ പാര്‍ക്കിംഗ് സ്ഥലമില്ലെങ്കില്‍ പൗരന്മാര്‍ക്ക് ഒന്നിലധികം വ്യക്തിഗത വാഹനങ്ങള്‍ സ്വന്തമാക്കാന്‍ അധികാരികള്‍ അനുവദിക്കരുതെന്നാണ് ബോംബെ ഹൈക്കോടതി പറഞ്ഞത്.
” പുതിയ കാറുകള്‍ വാങ്ങുന്നത് കുറയ്‌ക്കേണ്ടത് ആവശ്യമാണ്. ഒരു കുടുംബത്തിന് നാലോ അഞ്ചോ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയുന്നത് കൊണ്ട് മാത്രം നിങ്ങള്‍ക്ക് അവരെ അതിന് അനുവദിക്കാന്‍ കഴിയില്ല. അവര്‍ക്ക് പാര്‍ക്കിംഗ് സ്ഥലമുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ പരിശോധിക്കണം,’ ഹൈക്കോടതി പറഞ്ഞു.