കുട്ടിക്കളിയല്ല; എസ്.ബി.ടിയുടെ എ.ടി.എമ്മില്‍ ഒറിജിനലിനെ വെല്ലുന്ന രണ്ടായിരവുമായി 'ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ'
India
കുട്ടിക്കളിയല്ല; എസ്.ബി.ടിയുടെ എ.ടി.എമ്മില്‍ ഒറിജിനലിനെ വെല്ലുന്ന രണ്ടായിരവുമായി 'ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd February 2017, 4:11 pm

 

ന്യൂദല്‍ഹി: രണ്ടായിരത്തിന്റെ നോട്ടിന്റെ വ്യാജനുമായി ചില്‍ഡ്രന്‍സ് ബാങ്കിന്റെ പേരില്‍ എസ്.ബി.ടിയില്‍ നിന്നും വ്യാജനോട്ടുകള്‍. ഒറിജിനല്‍ നോട്ടിന്റെ നിറത്തിലോ രൂപത്തിലോ വ്യത്യാസം ഇല്ലാത്ത നോട്ടുകള്‍ കുട്ടികളുടെ സര്‍ക്കാരിന്റെ പേരിലാണ് ഇറക്കിയിരിക്കുന്നത്. ദല്‍ഹിയിലെ സംഗം വിഹാറിലെ എസ്.ബി.ടിയില്‍ നിന്നാണ് നാലായിരത്തിന്റെ നാലു വ്യാജനോട്ടുകള്‍ ഉപഭോക്താവിന് ലഭിച്ചത്.


Also read ആ വാര്‍ത്ത തെറ്റ്, എന്റെ ഫ്‌ളാറ്റില്‍ നിന്നും ആരേയും പിടികൂടിയിട്ടില്ല; പ്രതികരണവുമായി സിദ്ധാര്‍ത്ഥ് ഭരതന്‍ 


വ്യാജനോട്ടുകള്‍ ഇറക്കുന്നവര്‍ക്ക് ഒരിക്കലും പകര്‍ത്താനാകത്തത് എന്ന പേരില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ നോട്ടിന്റെ അതേ രീതിയിലുള്ളതാണ് പിടിച്ചെടുക്കപ്പെട്ട പുതിയ നോട്ടുകള്‍. നോട്ടുകള്‍ ഇടപാടുകാര്‍ക്ക് ലഭിച്ചതാകട്ടെ റിസര്‍വ് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും.

വ്യാജനോട്ടുകള്‍ ലഭിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചതും ചില്‍ഡ്രന്‍സ് ബാങ്കിന്റെ പേരിലുള്ള വ്യാജനോട്ടുകള്‍ തന്നെയാണ്.

“റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ” എന്നതിനു പകരം വ്യാജ കറന്‍സിയില്‍ “ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ സര്‍ക്കാര്‍ ഉറപ്പുതരുന്ന പണം എന്നും നോട്ടില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. മോഷ്ടിക്കാവുന്നത് എന്ന അറിയിപ്പും വ്യാജനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജന്റെ സീരിയല്‍ നമ്പര്‍ 000000 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം നോട്ടുകള്‍ എങ്ങിനെ എസ്.ബി.ടി എ.ടി.എമ്മില്‍ എത്തി എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

സംഗം വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ നേരത്തെ ഇന്ത്യന്‍സി കറന്‍സികള്‍ക്ക് സമാനമായ നോട്ടുകള്‍ നിര്‍മ്മിക്കുന്നു എന്ന പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ബാങ്കും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.