Movie Day
വി.കെ പ്രകാശിന്റെ അടുത്ത ചിത്രത്തില്‍ ഫഹദ് നായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Oct 06, 06:10 am
Saturday, 6th October 2012, 11:40 am

വി.കെ പ്രകാശിന്റെ അടുത്ത ചിത്രത്തിലെ നായകനായി ഫഹദ് ഫാസില്‍ എത്തുന്നു. വി.കെ.പിയുടെ പോപ്പിന്‍സിന്റെ ചിത്രീകരണത്തിന് ശേഷമാവും ഫഹദിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലേക്ക് വി.കെ.പി എത്തുക.[]

ചിത്രത്തിന്റെ പേര് തന്നെ ഏറെ രസകരമാണ്. “നത്തോലി ചെറിയ മീനല്ല” എന്നാണ് പേര്. തന്റെ മുന്‍കാല ചിത്രങ്ങളെപ്പോലെ തന്നെ പുതുമയുള്ള പ്രമേയം തന്നെയാവും പുതിയ ചിത്രത്തിലുമെന്നാണ് വി.കെ.പി പറയുന്നത്.

ശങ്കര്‍ മഹാദേവനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ ഫഹദിന്റെ നായിക ആരാണെന്നതില്‍ തീരുമാനമായിട്ടില്ല.

വി.കെ.പി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അസിസ്റ്റന്റ് ക്യാമറാമാന്‍ അരുണ്‍ ജെയിംസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുക.

പതിവ് വി.കെ.പി ചിത്രങ്ങള്‍ പോലെത്തന്നെ സദാചാരവുമായി ബന്ധപ്പെട്ട ചിത്രമാവും “നത്തോലി ചെറിയ മീനല്ല”യിലും പറയുക എന്നാണ് അറിയുന്നത്.