രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലേക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി സൂചനകള്‍; തീരുമാനം അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
World News
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലേക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി സൂചനകള്‍; തീരുമാനം അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th July 2020, 3:53 pm

വാഷിംഗ്ടണ്‍: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ഒരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നതെന്നാണ് സൂചന.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ പരസ്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍.

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരസ്യങ്ങള്‍ നിര്‍ത്തിവെക്കുന്നത്  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളിലൂടെ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്ന ആളുകളെ തെറ്റദ്ധരിപ്പിക്കുന്നതില്‍ നിന്ന് പ്രതിരോധിക്കാനാകുമെന്ന വിലയിരുത്തലുകള്‍ ഉണ്ടെന്നുമാണ് സൂചനകള്‍.

നേരത്തെ ട്രംപിന്റെ പരസ്യങ്ങള്‍ ഫേസ് ബുക്ക് നീക്കം ചെയ്തിരുന്നു. കമ്പിനിയുടെ പോളിസികള്‍ ലംഘിച്ചന്നൊരോപിച്ചായിരുന്നു പരസ്യങ്ങള്‍ നീക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ