ന്യൂദല്‍ഹി: ഫേസ്ബുക്കില്‍ നിന്നും പുതിയൊരു സമ്മാനം കൂടി. ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന ഒരു സമ്മാനാണ് ഇത്തവണ ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് മെസഞ്ചര്‍ സര്‍വീസാണ് ഫേസ്ബുക്കിന്റെ ഏറ്റവും പുതിയ അപ്‌ഡേഷന്‍. ഫേസ്ബുക്ക് മെസഞ്ചര്‍ അക്കൗണ്ട് ഉപയോഗിക്കാന്‍ ഒരു പേരും ഫോണ്‍ നമ്പറും മാത്രം മതിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. []
ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും മെസഞ്ചര്‍ സര്‍വീസ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷതയായി ഫേസ്ബുക്ക് പറയുന്നത്. ഫേസ്ബുക്കിന്റെ ആന്‍ഡ്രോയിഡ് മെസ്ഞ്ചര്‍ ആപ്പിലാണ് പുതിയ അപ്‌ഡേഷന്‍ ലഭ്യമാകുക.
വിപണിയുടെ ആദ്യഘട്ടമായതിനാലാണ് ആന്‍ഡ്രോയിഡ് ആപ്പില്‍ മാത്രം അപ്‌ഡേഷന്‍ നല്‍കിയതെന്നും ഭാവിയില്‍ മറ്റ് പ്ലാറ്റ്‌ഫോമിലേക്കും മെസഞ്ചര്‍ ലഭ്യമാകുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.
മറ്റൊരു മെസേജിങ് ആപ്പായ വാട്‌സ്അപ്പ് ഫേസ്ബുക്ക് ഏറ്റെടുക്കുന്നു എന്ന ഊഹങ്ങള്‍ക്കിടയിലാണ് സ്വന്തമായി മെസഞ്ചര്‍ ആപ്പുമായി ഫേസ്ബുക്ക് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഫേസ്ബുക്കിന്റെ മറ്റ് പബ്ലിക് ഫീച്ചേര്‍സുമായി മെസഞ്ചറിന് ബന്ധമില്ലാത്തതിനാല്‍ സ്വകാര്യ കമ്യൂണിക്കേഷന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നതാണ് പുതിയ മെസഞ്ചറിന്റെ പ്രത്യേകത. കൂടാതെ മെസഞ്ചറിലേക്ക് പോകാന്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യേണ്ട ആവശ്യവുമില്ല.