Kerala Flood
നമ്മള്‍ കേട്ടതിനേക്കാള്‍ കൂടുതല്‍ തുകയായിരിക്കും യു.എ.ഇ നല്‍കുക: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 30, 12:41 pm
Thursday, 30th August 2018, 6:11 pm

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

കേരളത്തിന് യു.എ.ഇയില്‍ നിന്ന് കൂടുതല്‍ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“യു.എ.ഇയിലെ ഓരോ വീട്ടിനും ഒരു മലയാളി സ്പര്‍ശമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ഒരു മലയാളി ബന്ധം കാണും. അത്രത്തോളം ആത്മബന്ധം ആ നാടിന് നമ്മുടെ നാടുമായിട്ടുണ്ട്.”

ALSO READ: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി കൂടി പരിഗണിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി

നമുക്കുണ്ടായിട്ടുള്ള ദുരന്തം അവര്‍ക്ക് സംഭവിച്ച ദുരന്തമായിട്ടാണ് അവര്‍ കാണുന്നത്. ഞാന്‍ മനസിലാക്കുന്നത് നമ്മള്‍ കേട്ട തുക മാത്രമല്ല അതിനേക്കാള്‍ കൂടുതല്‍ ഉണ്ടാകും. അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ പോകുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ യു.എ.ഇയില്‍ നിന്ന് 700 കോടി ധനസഹായം വരുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ തുകയുടെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ലെന്നായിരുന്നു ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ പറഞ്ഞിരുന്നത്.

WATCH THIS VIDEO: