Sports News
മുംബൈയെ തൂക്കിയടിച്ച ബെംഗളൂരു കൊടുങ്കാറ്റ്; വെടിക്കെട്ട് റെക്കോഡ് തൂക്കി എല്ലിസ് പെരി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 21, 04:04 pm
Friday, 21st February 2025, 9:34 pm

വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുംബൈ ഇന്ത്യന്‍സ് തമ്മിലുള്ള മത്സരം എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനാണ് ടീമിന് സാധിച്ചത്.

ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മൂന്നാമതായി ഇറങ്ങിയ എല്ലിസ് പെരിയാണ്. 43 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 81 റണ്‍സാണ് താരം നേടിയത്. 188.37 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് എല്ലിസ് ആക്രമിച്ച് കളിച്ചത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്നു താരമാക്കാനാണ് താരത്തിന് സാധിച്ചത്.

വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം, റണ്‍സ്, വേദി, വര്‍ഷം

എല്ലിസ് പെരി – 81 – ബെംഗളൂരു – 2025

ആലീസ് ക്യാപ്‌സി – 75 – ബെംഗളൂരു – 2024

ദയാലന്‍ ഹേമലത – 74 – ദല്‍ഹി – 2024

ജമീമ റോഡ്രിഗസ് – 69* – ദല്‍ഹി – 2024

താരത്തിന് പുറമേ മധ്യ നിരയില്‍ ഇറങ്ങിയ റിച്ചാ ഘോഷ് 28 റണ്‍സ് നേടിയിരുന്നു. ഓപ്പണറും ക്യാപ്റ്റനുമായ സ്മൃതി മന്ഥാന 13 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സ് നേടിയാണ് പുറത്തായത്. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി രണ്ട് അക്കം കടക്കാന്‍ സാധിച്ചില്ലായിരുന്നു.

മുംബൈക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് അമഞ്‌ജോത് കൗര്‍ ആണ്. മൂന്ന് ഓവര്‍ എറിഞ്ഞ് 22 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് താരം നേടിയത്. ഷബിനിം ഇസ്മയില്‍, നാറ്റ് സൈവര്‍ ബ്രന്‍ഡ്, ഹെയ്‌ലി മാത്യൂസ്, സന്‍സ്‌കൃതി ഗുപ്ത എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികവ് പുലര്‍ത്തി. ബെംഗളൂരു നേടിയ സ്‌കോര്‍ എന്ത് വിലകൊടുത്തും ചെയ്‌സ് ചെയ്യാനാണ് മുംബൈ കളത്തിലിറങ്ങുക.

Content Highlight: Ellyse Perry In Great Record Achievement In WPL