ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സംസ്ഥാനത്ത് നിയമബാഹ്യ കൊലകളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ സി.ആര്‍. ജയ സുഖിന്‍ നല്‍കിയ ഹരജി കേള്‍ക്കാനാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വിസമ്മതിച്ചത്.
ഉത്തര്‍പ്രദേശിലെ ക്രിമിനല്‍ കുറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് ഹരജി ബോബ്‌ഡെ തള്ളിയത്. എന്നാല്‍ ഇന്ത്യയിലെ മൊത്തം കുറ്റകൃത്യങ്ങളില്‍ 30 ശതമാനവും ഉത്തര്‍പ്രദേശിലാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. എന്നാല്‍ ഇതിന് രേഖകള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
രാജ്യത്തെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്ന് ഹരജിക്കാരന്‍ പറഞ്ഞു. ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
എന്നാല്‍ ഹരജിക്കാരന്‍ മറ്റ് സംസ്ഥാനങ്ങളിലെ ക്രൈം ഡാറ്റ പഠിച്ചിട്ടുണ്ടോ എന്നും
എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും എങ്ങനെയാണ് നിങ്ങളുടെ മൗലീകാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതെന്നും ബോബ്‌ഡെ ഹരജിക്കാരനോട് ചോദിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക