മലയാളത്തിൽ ഏറെ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ഐഡന്റിറ്റിയിൽ സിനിമയിലേക്ക് എത്തിയ ദുൽഖർ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇൻഡസ്ട്രിയിൽ നേടിയെടുത്തിരുന്നു.
മലയാളത്തിൽ ഏറെ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ഐഡന്റിറ്റിയിൽ സിനിമയിലേക്ക് എത്തിയ ദുൽഖർ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇൻഡസ്ട്രിയിൽ നേടിയെടുത്തിരുന്നു.
വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തിരക്കുള്ള ഒരു പാൻ ഇന്ത്യൻ സ്റ്റാറായി ഉയരാൻ ഡി.ക്യുവിന് കഴിഞ്ഞു. കണ്ണും കണ്ണും കൊള്ളയടിത്താൽ, ചുപ്പ് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടപ്പോൾ സീതാരാമം എന്ന തെലുങ്ക് ചിത്രം വലിയ വിജയമായി മാറി. പുതിയ ചിത്രം ലക്കി ഭാസ്കറും മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.
ലക്കി ഭാസ്കറിൽ തന്റെ മകനായി വേഷമിട്ട ബാലതാരം ഋത്വിക് എന്ന കുട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ദുൽഖർ. ഋത്വിക് ഒരു ഗംഭീര അഭിനേതാവാണെന്നും ഒരു ഷോട്ടിലും റീ ടേക്ക് പോവേണ്ടി വരാറില്ലെന്നും ദുൽഖർ പറയുന്നു. ഷൂട്ടിനിടയിൽ തന്റെ ശ്രദ്ധ എപ്പോഴും അവനിലായിരുന്നുവെന്നും തന്റെ മകൾ മറിയം അമീറാ സൽമാനെ പലപ്പോഴും ഓർമ വന്നിരുന്നുവെന്നും ഡി.ക്യു പറഞ്ഞു. ഷൂട്ടിന് വേണ്ടി ചെറിയ കുട്ടികളെ നിർബന്ധിക്കേണ്ടി വരുമ്പോൾ തനിക്ക് പ്രയാസം തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇതിൽ എന്റെ മകനായി വേഷമിട്ട ഋത്വിക് എന്ന ചൈൽഡ് ആക്ടർ ഒരു ഗംഭീര അഭിനേതാവാണ്. ഒരൊറ്റ ടേക്ക് പോലും അവന് എക്സ്ട്രാ എടുക്കേണ്ടി വന്നിട്ടില്ല എല്ലാം ഫസ്റ്റ് ടേക്കിൽ തന്നെ ഓക്കെയാക്കാറുണ്ട്. കാരണം അവൻ എപ്പോഴും തയ്യാറായിട്ടിരിക്കും അതുപോലെ എന്താണ് ചെയ്യേണ്ടതെന്ന് അവന് കൃത്യമായി അറിയാം. ഒരു ബ്രില്ല്യന്റ് കുട്ടിയാണ്.
ഷൂട്ടിനിടയിൽ എപ്പോഴും എന്റെയൊരു ശ്രദ്ധ അവന്റെ അടുത്തായിരുന്നു. കാരണം ഇത്രയും ആൾക്കാരും ബഹളവുമെല്ലാമുള്ള സ്ഥലമാണ്. അവനൊരു ചെറിയ കുട്ടിയും. അവന്റെ രക്ഷിതാക്കൾ എപ്പോഴും കൂടെയുണ്ട്. പക്ഷെ അവരും വളരെ സൈലന്റായി ഒതുങ്ങിയിരിക്കുന്ന ആളുകളാണ്.
അതുകൊണ്ട് തന്നെ ഞാൻ ഒരു എക്സ്ട്രാ കെയർ അവന് നൽകാറുണ്ട്. ലേറ്റ് നൈറ്റ് ഷൂട്ടൊക്കെയാണെങ്കിൽ ഞാൻ നന്നായി ശ്രദ്ധിക്കും. എന്റെ ഓർമ ശരിയാണെങ്കിൽ ഒരു ദിവസം അവന് പനി പിടിച്ചിരുന്നു. അതൊക്കെ കാണുമ്പോൾ എനിക്ക് മറിയത്തെയാണ് ഓർമ വരുക. അതുകൊണ്ട് എനിക്ക് കുറച്ചുകൂടെ അത് റിലേറ്റ് ചെയ്യാൻ പറ്റാറുണ്ട്.
കാരണം നമുക്ക് എങ്ങനെ വേണമെങ്കിലും വർക്ക് ചെയ്യാം, നമ്മൾ മുതിർന്നവരാണ് നമ്മുടെ ജീവിതവും അങ്ങനെയാണ്. പക്ഷെ അവർ അങ്ങനെയല്ലല്ലോ. ചില ഷോട്ടിനൊക്കെയായി അവരെ പുഷ് ചെയ്യുമ്പോൾ എനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ട്,’ദുൽഖർ പറയുന്നു.
അതേസമയം കിങ് ഓഫ് കൊത്തക്ക് ശേഷം ഒരു വർഷത്തെ ഇടവേള കഴിഞ്ഞാണ് പുതിയ ദുൽഖർ ചിത്രം ലക്കി ഭാസ്‍കർ ബോക്സ് ഓഫീസിൽ എത്തുന്നത്. മഹാനടി, സീതാരാമം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം തെലുങ്കിൽ ഹാട്രിക് ഹിറ്റിലേക്കാണ് ലക്കി ഭാസ്കർ കുതിക്കുന്നത്. ദീപാവലി റിലീസായി എത്തിയ ചിത്രം എല്ലാ കേന്ദ്രങ്ങളിലും മികച്ച അഭിപ്രായമാണ് നേടുന്നത്.
Content Highlight: Dulqure Salman About Master Rvithik In Lucky Basker