Film News
ക്യൂട്ടീസിന് ആശംസകള്‍, ഒരിക്കലും പറയാത്ത പ്രണയകഥ; മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹവാര്‍ഷികത്തില്‍ ദുല്‍ഖര്‍

വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. സിനിമാ താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് മമ്മൂട്ടിക്കും സുല്‍ഫത്തിനും ആശംസകള്‍ നേര്‍ന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ഇരുവര്‍ക്കും നേര്‍ന്ന ആശംസയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റേയും പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചതിങ്ങനെ. ‘ഒരിക്കലും പറയാത്ത പ്രണയ കഥ, ക്യൂട്ടായ ജോഡിക്ക് സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍’.

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ അഞ്ചാം പിറന്നാള്‍.
മകളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും പരാമര്‍ശിച്ചാണ് ദുല്‍ഖര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരുന്നത്.

മാലാഖയെന്നാണ് മമ്മൂട്ടി മറിയത്തെ വിശേഷിപ്പിച്ചത്. കൊച്ചുമകളോടൊപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്.

‘എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു,’ എന്ന ക്യാപ്ഷനോടെയാണ് മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മിനിട്ടുകള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുള്ളത്. വിവിധ മൂവി ഗ്രൂപ്പുകളിലും ചിത്രം വൈറലാണ്. കഴിഞ്ഞ വര്‍ഷവും മമ്മൂട്ടി മറിയത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പങ്കുവെച്ച ചിത്രം വൈറലായിരുന്നു.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

മറിയത്തിന് മനോഹരമായ ജന്മദിന ആശംസകളുമായി നസ്രിയയും കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയം അമീറയുടെ പഴയ ഫോട്ടോ ഷെയര്‍ ചെയ്താണ് നസ്രിയയുടെ ആശംസ. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയയുടെ കുറിപ്പ്.

Content Highlight: Dulquer salman wishes  Mammootty and Sulfat on their wedding anniversary