'ഇതൊരു ചെറിയ പടമാണ്, എല്ലാവര്‍ക്കും ചെറിയ വേഷങ്ങളാണ്, ഒന്ന് സപ്പോര്‍ട്ട് ചെയ്യണം, പ്ലീസ്'
കിങ് ഓഫ് കൊത്ത ഒരു ചെറിയ ശ്രമമാണെന്നും പ്രേക്ഷകരുടെ പിന്തുണ വേണമെന്നും ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തമാശ രൂപേണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഐശ്വര്യയും ഗോകുലും വലിയ പടത്തില്‍ ചെറിയ വേഷം കിട്ടിയെന്നാണ് പറയുന്നത്, ഇതൊരു ചെറിയ ശ്രമമാണെന്ന് സംവിധായകന്‍ അഭിലാഷ് ജോഷി പറയുന്നു, അതുകൊണ്ട് എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ ഐശ്വര്യ പറയുന്നു, ഒരു വലിയ സിനിമയില്‍ ചെറിയ വേഷം ചെയ്യാനായി എന്ന്, ഒരു വലിയ സിനിമയില്‍ ചെറിയ ഭാഗം കിട്ടിയെന്ന് ഗോകുലും പറയുന്നു. ഇന്നലെ ഇതിന്റെ ഡയറക്ടര്‍ അഭിലാഷ് പറഞ്ഞത്, ഇതൊരു ചെറിയ അറ്റംപ്റ്റ് ആണെന്ന്, അപ്പോള്‍ ഞങ്ങളുടെ ഒരു ചെറിയ അറ്റംപ്റ്റ് ആണിത്, എല്ലാവര്‍ക്കും ചെറിയ ചെറിയ വേഷങ്ങളാണ്, എല്ലാവരും ഒന്ന് സപ്പോര്‍ട്ട് ചെയ്യണം പ്ലീസ് (ചിരിക്കുന്നു),’ ദുല്‍ഖര്‍ പറഞ്ഞു.
നിര്‍മാതാവിന്റെ റോളിനെ പറ്റിയും ദുല്‍ഖര്‍ സംസാരിച്ചു. ‘ചിലപ്പോഴൊക്കെ പ്രൊഡക്ഷന്‍ സൈഡില്‍ നിന്നുമുള്ള ഇഷ്യൂസ് കാരണം മേക്കിങ്ങിന് ഡിലേ വന്നിട്ടുണ്ട്. റിലീസ് കറക്ട് സമയത്ത് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടൊക്കെയാണ് ഞാന്‍ ശരിക്കും പറഞ്ഞാല്‍ പ്രൊഡ്യൂസര്‍ ആയത്. സിനിമയോടുള്ള വട്ട് കൊണ്ടും, എത്രത്തോളം അതിനെ സപ്പോര്‍ട്ട് ചെയ്യാം എന്ന ചിന്ത കൊണ്ടും, തിരക്കഥയില്‍ വായിക്കുന്ന സിനിമ എങ്ങനെ അച്ചീവ് ചെയ്യാന്‍ പറ്റും, അതിന് വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നൊക്കെ ആലോചിക്കാറുണ്ട്. അഭിയുടെ സിനിമ എനിക്ക് തന്നെ പ്രൊഡ്യൂസ് ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷേ അത് ഇത്ര വലിയ സിനിമ ആവും എന്ന് വിചാരിച്ചില്ല.
എന്റെ ഒരു മെന്റല്‍ഹെല്‍ത്തിന് മൂന്നാല് പടങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. ഞാനും ഐശ്വര്യയും കൂടെ പറയും, ഇത് വര്‍ക്കായില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന്. സീതാരാമം ചെയ്യാന്‍ പതിനാല് മാസമെടുത്തു, അതിന്റെ ചില ഗ്യാപ്പിലൊക്കെയാണ് ഞാന്‍ ചുപ്പും ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സുമൊക്കെ ചെയ്തത്.
പക്ഷെ കൊത്തയുടെ ലുക്കൊക്കെ വെച്ച് വേറെ ഒന്നും ഏറ്റെടുക്കാന്‍ കഴിയില്ല. ഇതിനിടക്ക് വേറെ തുടങ്ങിവെച്ചാല്‍ പിന്നെ മാനേജ് ചെയ്യാന്‍ പാടാണ്. അതുകൊണ്ട് ഇതൊന്ന് മറികടക്കാന്‍ ഞാന്‍ അടുപ്പിച്ച് കുറേ പടങ്ങള്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Dulquer Salmaan says that King of Kotha is a small effort and needs the support of the audience